‘അമ്മ പറന്നെത്തും, തിന്നാന്‍ വക കിട്ടും’
അയ്യോ വിശന്ന ചെറുകിളികള്‍
എന്തെങ്കിലും കിട്ടാന്‍ കുഞ്ഞിവായും പിളര്-
ത്തയ്യയ്യോ കൂട്ടില്‍ കരഞ്ഞിരിപ്പൂ.’
പൊടിമഴത്തുള്ളികള്ക്കൊപ്പം പതിക്കുമോ
പൊടിയരിത്തെല്ല്-അവരാശിക്കുന്നു;
മഞ്ഞുപൊഴിഞ്ഞപ്പോള്‍ നീന്തിപ്പിടച്ചതില്
കുഞ്ഞുമീന്‍ എത്തുമെന്നാശിക്കുന്നു
ഏറ്റം വിടര്ത്തിനാര് കൊക്ക്-വഴിതെറ്റി
പാറ്റ വീണേക്കും എന്നാശിക്കുന്നു
കൊച്ചു കിളികള്‍ ചിറകുമുറ്റാത്തവര്
ഇത്തിരിപൊങ്ങാന് അവര്‍ക്കു വയ്യ
കൊക്കു വിടരുന്നപോലെ പിളരുമോ
കൂട്ടീന്നു വീഴുമോ-പേടിക്കുന്നു
ഇത്തിരി അന്നം വിതറാന്‍ കനിവോടെ
സ്വര്‍ഗത്തെ ദൈവം വരുന്നുവെന്നോ!
കാറ്റു പറഞ്ഞതു നേരോ! ദൈവത്തിനു
കാവലായ് അമ്മയും എത്തുമെന്നോ!
ലോക്കൗട്ടു നീളുന്നു-പട്ടിണിയാവുന്ന
ലോകം ഇതേ കിളി കൂട്ടു താനോ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: