താന്‍ അവതരിപ്പിക്കുന്ന കോടീശ്വരന് പരിപാടി കണ്ടാണ് ശങ്കര്‍ ‘ഐ’യിലേയ്ക്ക് ക്ഷണിച്ചതെന്ന് സുരേഷ് ഗോപി. മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ കമ്മീഷണറോ, ഏകലവ്യനോ ഒന്നും ശങ്കര്‍ കണ്ടിരുന്നില്ല. ഒരു മലയാള വാരികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അദേഹം ഇക്കാര്യം വ്യക്തമാക്കി.
ചിയാന്‍ വിക്രത്തെ നായകനാക്കി 2015ലാണ് ശങ്കറിന്റെ ‘ഐ’ പ്രദര്‍ശനത്തിന് എത്തിയത്. ചിത്രത്തില്‍ ഡോ. വാസുദേവന്‍ എന്ന വില്ലന്‍ കഥാപാത്രത്തെയാണ് സുരഷ് ഗോപി സിനിമയില്‍ അവതരിപ്പിച്ചത്. സിനിമയിലെ സുരേഷ് ഗോപിയുടെ ‘അതുക്കും മേലെ’ എന്ന ഡയലോഗും സൂപ്പര്‍ ഹിറ്റായിരുന്നു.
അടുത്തിടെ ‘വരനെ ആവശ്യമുണ്ട’്എന്ന കുടുംബചിത്രമാണ് സുരേഷ് ഗോപിയുടേതായി തിയറ്ററില്‍ എത്തി അവസാനത്തെ സിനിമ. കസബയ്ക്ക് ശേഷം നിധിന് രണ്‍ജി പണിക്കര്‍ ഒരുക്കുന്ന കാവല്‍ എന്ന സുരേഷ് ഗോപി ചിത്രവും കൊറോണയ്ക്ക് ശേഷം തിയറ്ററുകളില്‍ എത്തും. സുരേഷ് ഗോപിയുടെ 250 സിനിമയായ കടുവാക്കുന്നേല്‍ കുറുവച്ചന് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങും ഉടന്‍ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: