തൃശൂര്‍: കൊറോണ സ്ഥിരീകരിക്കുന്നവരുടെ എണ്ണം പ്രതിദിനം വര്‍ദ്ധിക്കുന്നത് ജില്ലയില്‍ ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനത്തെ താളം തെറ്റിക്കുന്നു. സമ്പര്‍ക്കത്തിലൂടെ രോഗികളുടെ എണ്ണം കൂടുന്നത് ആരോഗ്യവകുപ്പ് അധികൃതരെ ആശങ്കയിലാക്കുകയാണ്. രോഗബാധിതരുടെ എണ്ണം ഇപ്പോള്‍ 1500 കവിഞ്ഞു. 14,000 പേരാണ് വീടുകളിലും ആശുപത്രികളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നത്. രോഗികളുടെ വര്‍ദ്ധനവിനെ തുടര്‍ന്ന് 30ലേറെ ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകള്‍ ജില്ലയില്‍ അധികൃതര്‍ സജ്ജമാക്കിയിട്ടുണ്ട്. ഇതിനുപുറമേ ഓരോ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് കീഴിലും ലക്ഷങ്ങള്‍ ചെലവഴിച്ച് എഫ്എല്‍ടിസികള്‍ തുറക്കും.
പോലിസുകാര്‍, ഡോക്ടര്‍മാര്‍, നഗരസഭാ ജീവനക്കാര്‍, കൗണ്‍സിലര്‍മാര്‍, ആരോഗ്യപ്വര്ത്തകര് എന്നിവരെല്ലാം ഇതിനകം രോഗബാധിതരായി. സമൂഹ വ്യാപനം തടയാനാകാതെ കുഴയുകയാണ് ആരോഗ്യവകുപ്പ് അധികൃതരും ജില്ലാ ഭരണകൂടവും. രോഗം സ്ഥിരീകരിക്കുന്നവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും താലൂക്ക് ആശുപത്രികളിലുമാണ് ആദ്യം പ്രവേശിപ്പിക്കുന്നത്. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരെ പിന്നീട് നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റും. അതേസമയം രോഗബാധിതരെ ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററിലേക്ക് പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ പ്രായോഗിക ബുദ്ധിമുട്ട് ഉെണ്ടന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
ഭൂരിഭാഗം രോഗികള്‍ക്കും ഇപ്പോള്‍ പ്രത്യക്ഷത്തില്‍ കൊറോണ ലക്ഷണങ്ങള്‍ കാണുന്നില്ല. ഇത്തരം ആളുകള്‍ക്ക് വീടുകളില്‍ ചികിത്സ നല്‍കണം. ഇങ്ങനെയായാല്‍ കുട്ടികള്‍ക്കും വൃദ്ധര്‍ക്കും ആശുപത്രിയില്‍ മികച്ച ചികിത്സ ലഭിക്കും. കൊറോണ സ്ഥിരീകരിച്ചവരില്‍ കടുത്ത പ്രമേഹം, കാന്‍സര്‍ രോഗികളായവര്‍ക്ക് ആശുപത്രികളില്‍ വിദഗ്ധ ചികിത്സ നല്കാന് സാധിക്കും. ഇതോടെ കൊറോണ മരണ നിരക്ക് കുറയ്ക്കാനാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ നിലവില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ കുറവുെണ്ടന്ന് പറയുന്നു.
ഈ സാഹചര്യത്തില്‍ കൊറോണ പോസിറ്റീവ് ആകുന്നവരെ ആശുപത്രികളിലേക്കും ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകളിലേക്കും മാറ്റുന്നത് പ്രായോഗികമല്ലെന്നാണ് പരാതി. ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തത് ആരോഗ്യ വകുപ്പിനെയും ചികിത്സ രംഗത്ത് പ്രതിസന്ധിയില്‍ ആകുന്നുണ്ട്. സര്‍ക്കാരിന്റെ മറ്റു വകുപ്പുകളില്‍ നിന്ന് ജീവനക്കാരെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തരമായി നിയോഗിക്കണം എന്നാണ് പൊതുവേയുള്ള ആവശ്യം. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടപടി ഉണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: