Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തലസ്ഥാനം മറ്റൊരു ധാരവിയോ; കൊറോണയെ പ്രതിരോധിക്കാനാകാതെ കേരളം; നടപ്പിലാക്കേണ്ടത് ദല്‍ഹി മോഡല്‍ പ്രതിരോധം

മറ്റ് സംസ്ഥാനങ്ങളില്‍ കൊറോണ വൈറസ് അതിവേഗം പടര്‍ന്നു പിടിച്ച ആദ്യഘട്ടത്തില്‍, കേരളത്തില്‍ വ്യാപനത്തിന്റെ തോത് വളരെ കുറവായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2020, 11:17 am IST
in Kerala

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കാനാകാതെ സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടപ്പാക്കിയ കേരള മോഡല്‍ പൊളിഞ്ഞു. വൈറസിനെ പ്രതിരോധിക്കാന്‍ ദല്‍ഹി മോഡല്‍ വേണമെന്ന ആവശ്യം ശക്തമാവുന്നു.  

തിരുവനന്തപുരമടക്കം പല നഗരങ്ങളിലും വൈറസ് വ്യാപനം നിയന്ത്രിക്കാനാകുന്നില്ല. രോഗം പിടിപെടുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം അനുദിനം വര്‍ധിക്കന്നു. പോലീസുകാര്‍ മരിക്കുന്നു. കൈക്കുഞ്ഞുങ്ങള്‍ക്കും രോഗബാധ. ഇത്തരത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് മുന്നേറുകയാണ് വൈറസ്.

മറ്റ് സംസ്ഥാനങ്ങളില്‍ കൊറോണ വൈറസ് അതിവേഗം പടര്‍ന്നു പിടിച്ച ആദ്യഘട്ടത്തില്‍, കേരളത്തില്‍ വ്യാപനത്തിന്റെ തോത് വളരെ കുറവായിരുന്നു. വൈറസിനെ കേരളം പിടിച്ചുകെട്ടിയെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരള മോഡല്‍ എങ്ങും വാഴ്‌ത്തി പാടി. അധികം താമസിക്കാതെ എല്ലാം താളം തെറ്റിയെന്ന് പാടിയവര്‍ക്കു തന്നെ പറയേണ്ടി വന്നു. നൂറും അഞ്ഞൂറും ആയിരവും കടന്നാണ് സംസ്ഥാനത്ത് ദിനംപ്രതി രോഗബാധിതരുടെ എണ്ണം.  

ദല്‍ഹിയിലെ ബ്ലൂ പ്രിന്റ് തകര്‍ന്നപ്പോള്‍

ഇതേ അവസ്ഥയിലായിരുന്നു ദല്‍ഹിയിലും. വൈറസിനെ തളയ്‌ക്കുമെന്ന പ്രഖ്യാപനത്തോടെ രോഗബാധിത മേഖലകളെ തരം തിരിച്ച് ബ്ലൂ പ്രിന്റ് തയാറാക്കിയായിരുന്നു അരവിന്ദ് കേജ്‌രിവാള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം.  അധിക നാള്‍ പിന്നിട്ടില്ല. വൈറസ് വ്യാപനം രാജ്യ തലസ്ഥാനത്തെ പിടിച്ചുലച്ചു. ബ്ലൂ പ്രിന്റാകെ തകര്‍ന്നടിഞ്ഞു. ഈ ഘട്ടത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഇടപെട്ട്, ദല്‍ഹി സര്‍ക്കാരിനെ ചേര്‍ത്ത് പിടിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയത്. വളരെ പെട്ടെന്ന് രോഗമുക്തി നേടിയരുടെ എണ്ണം 83ശതമാനമാക്കിയും മരണ നിരക്ക് 2.95 ശതമാനത്തിലേക്ക് കുറയ്‌ക്കാനും സാധിച്ചു.  

കേജ്‌രിവാളിന്റെ ബ്ലൂപ്രിന്റ് മോഡലിലാണ് സംസ്ഥാന സര്‍ക്കാരിന്റെ ക്ലസ്റ്റര്‍ സംവിധാനം. കൊറോണ ബാധിത പ്രദേശങ്ങളെ ക്ലസ്റ്റര്‍ മേഖലകളാക്കി ഈ പ്രദേശങ്ങളെ കണ്ടൈന്‍മെന്റ് സോണുകളാക്കിയും ട്രിപ്പിള്‍ ലോക്ഡൗണാക്കിയുമായിരുന്നു പ്രവര്‍ത്തനം. ഇതെല്ലാമുണ്ടായിട്ടും സ്ഥിതി നിയന്ത്രിക്കാനായില്ല.  

ധാരാവിയില്‍ സംഭവിച്ചതുപോലെ

മുംബൈയിലെ ധാരാവിയില്‍ രോഗം പടര്‍ന്നുപിടിച്ചതു പോലെയാണ് തിരുവനന്തപുരത്ത് തീരപ്രദേശത്ത് വൈറസ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചത്. ഈ പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം വേണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് ഭക്ഷണത്തിനുള്ള സാധനങ്ങള്‍ തരണമെന്ന് ആവശ്യപ്പെട്ട് ലോക്ഡൗണ്‍ ലംഘിച്ച് പൂന്തുറ നിവാസികള്‍ തെരുവില്‍ ഇറങ്ങി. കൈമലര്‍ത്തിയ സര്‍ക്കാര്‍ പലചരക്ക് കടകള്‍ തുറന്ന് കൊടുത്തു. ഇതോടെ നിയന്ത്രണങ്ങള്‍ തകിടം മറിഞ്ഞു. ഇതിലൂടെ ഉണ്ടായ വൈറസ് വ്യാപനം തെക്കന്‍ കേരളത്തെയാകെ ബാധിച്ചു.

രോഗം ഭയന്ന് തീരത്തുനിന്ന് നഗരത്തിലെ ബന്ധു ഭവനങ്ങളിലേക്ക് താമസം മാറിയതോടെ നഗരത്തിലെ സ്ഥിതിയും രൂക്ഷമായി.സംസ്ഥാന അതിര്‍ത്തികളിലൂടെ നിരവധി പേര്‍ സംസ്ഥാനത്തേക്ക് വരുന്നു. ഇതില്‍ വൈറസ് ബാധിതരേറെ. വൈറസ് പരിശോധന പേരിനു മാത്രം. ഇത്തരത്തില്‍ മലയോര മേഖലയില്‍ നിന്നും തീരദേശത്തു നിന്നും വ്യാപിക്കുന്ന വൈറസ് വ്യാപനം കേരളത്തെയാകെ പിടിമുറുക്കുന്നു.

Tags: Coronaകേരള സര്‍ക്കാര്‍Pandemic
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

മഴയ്‌ക്കൊപ്പം സംസ്ഥാനത്ത് പകർച്ചവ്യാധികൾ പിടിമുറുക്കുന്നു: പന്നിപ്പനിയും പക്ഷിപ്പനിയും മുതൽ എലിപ്പനിയും മലമ്പനിയും വരെ

World

കോവിഡിന് ശേഷം ലോകം മറ്റൊരു മഹാമാരിയുടെ ഭീതിയിൽ: മനുഷ്യമാസം ഭക്ഷിക്കുന്ന ബാക്ടീരിയ, ശരീരത്തിൽ പ്രവേശിച്ചാൽ 48 മണിക്കൂറിനുള്ളിൽ മരണം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.