തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കു കോവിഡ് രോഗം ബാധിച്ചതില്‍ സന്തോഷിക്കുന്ന ചിലരെ സമൂഹമാധ്യമങ്ങളില്‍ കണ്ടെത്തിയെന്നും അത്തരം മനസ്സുകളെ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ച് കഴുകണമെന്നും ഐഎംഎ വൈസ് പ്രസിഡന്റ് ഡോക്റ്റര്‍ സുല്‍ഫി നൂഹു. അമിത്ഷാക്ക് മാത്രമല്ല പിണറായി വിജയന്, നരേന്ദ്ര മോഡി, രാഹുല്‍ ഗാന്ധി ഇവരില്‍ ആര്‍ക്കുവേണമെങ്കിലും, എനിക്കും നിങ്ങള്‍ക്കും എപ്പോള്‍ വേണമെങ്കിലും കോവിഡ് രോഗം ബാധിക്കാമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ സുല്‍ഫി പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം-
കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ അമിത് ഷാക്ക് രോഗം ബാധിച്ചതില്‍ സന്തോഷിക്കുന്ന ചിലരെ സമൂഹമാധ്യമങ്ങളില്‍ കണ്ടെത്തി.അത്തരം മനസ്സുകളെ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ച് കഴുകണം .നല്ല ഇനം. ശ്രീ അമിത്ഷാക്ക് മാത്രമല്ല ശ്രീ പിണറായി വിജയന്, ശ്രീ നരേന്ദ്ര മോഡി, ശ്രീ രാഹുല്‍ ഗാന്ധി ,ഇവരില്‍ ആര്‍ക്കുവേണമെങ്കിലും, എനിക്കും നിങ്ങള്‍ക്കും എപ്പോള്‍ വേണമെങ്കിലും കോവിഡ് രോഗം ബാധിക്കാം. മറ്റുള്ളവരുടെ രോഗബാധയില്‍ സന്തോഷം കണ്ടെത്തുന്ന മനസ്സ് രോഗാതുരമാണ് . സംശയമില്ല.
ലോകത്തെമ്പാടും പല രാഷ്ട്രീയ നേതാക്കളും സെലിബ്രിറ്റികളും കോവിഡ് രോഗബാധയേറ്റു കിടപ്പിലായി.ഭാരതത്തില്‍ മാത്രം ഏതാണ്ട് 175 ഡോക്ടര്‍മാര്‍ക്കാണ് രോഗ ബാധമൂലം ജീവന് നഷ്ടപ്പെട്ടത്.രോഗം പടരാനുള്ള സാധ്യത എല്ലാവര്ക്കും ഒരുപോലെ തന്നെയാണ്. കരുതല്‍ കൂടുതല്‍ കൃത്യമായി ചെയ്യുന്നവര്‍ക്ക് രോഗത്തിനുള്ള സാധ്യത കുറയുമെന്ന് മാത്രം .എങ്കിലും ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഏറ്റവും റിസ്ക് കൂടുതല്‍. പൊതുപ്രവര്‍ത്തകര്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും ജനസമ്പര്‍ക്കം കൂടുന്ന എല്ലാ വിഭാഗക്കാര്‍ക്കും അസുഖം വരാനുള്ള സാധ്യത താരതമ്യേന കൂടുതല്‍ തന്നെയാണ്
ശ്രീ അമിത് ഷായെയും ശ്രീ രാഹുല്‍ ഗാന്ധിയെയും ശ്രീ പിണറായി വിജയനെയുംമൊക്കെ രാഷ്ട്രീയപരമായി എതിര്‍ക്കുകയോ അനുകൂലിക്കുകയോ ചെയ്യാം.എന്നാല്‍ അസുഖം വരുന്നതില്‍ സന്തോഷിക്കുന്നത് ഒരിക്കലും സ്വീകാര്യമല്ല. കോവിഡ്19 ആയിക്കോട്ടെ മറ്റെന്തെങ്കിലും രോഗമായിക്കോട്ടെ ഒരു മനുഷ്യജീവിക്ക് അസുഖം വരട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്ന മനസ്സിനെ മുന്തിയയിനം സാനിറ്റൈസര്‍ തന്നെ ഉപയോഗിച്ച് ക്ലീന്‍ ചെയ്യണം.ആര്‍ക്കുവേണമെങ്കിലും ക്ഷണിക്കപ്പെടാത്ത അതിഥിയായി കോവിഡ് 19കടന്നു വരാം അടുത്ത വീട്ടിലെക്ക് മാലിന്യങ്ങള്‍ വലിച്ചെറിയുന്ന അതേ മനസ്സാണ് മറ്റുള്ളവര്‍ക്ക് അസുഖം വരുമ്പോള്‍ സന്തോഷിക്കുന്നത്. ഒഴിവാക്കണം തീര്‍ച്ചയായും ഒഴിവാക്കണം. ഇന്ന് നീ നാളെ ഞാന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: