ചെറുകാട്ടൂര്‍:ചെറുകാട്ടൂര്‍,കൃഷ്ണന്മൂല പ്രദേശത്ത് കാട്ടാന ശല്യത്താല്‍ ജനങ്ങള്‍ ദുരിതമനുഭവിക്കുകയാണ്. കഴിഞ്ഞ ദിവസം ആനയിറങ്ങി കുറെ ആളുകളുടെ കൃഷി നശിപ്പിക്കുകയും പ്രദേശത്ത് ഭീതി പടര്‍ത്തുകയും ചെയ്തു. കൃഷ്ണന്മൂല കെ.ടി.ഉത്തമന്റെ കൃഷിയിടത്തില്‍ നിറച്ച് കായ്ഫലമുള്ള പത്തോളം തെങ്ങുകളും, വാഴകളും ഉള്‍പ്പെടെ വ്യാപക കൃഷിനാശമുണ്ടാക്കി.
പുഴ കടന്ന് വരുന്ന ആനകള്‍ ഒരു വര്‍ഷം മുന്‍പാണ് സമീപ പ്രദേശത്ത് ഒരാളുടെ ജീവന് അപഹരിച്ചത്. തുടര്‍ന്ന് ഫോറസ്റ്റ് അധികൃതല്‍ സോളാര്‍ ഫെന്‍സിങ്ങ് സ്ഥാപിച്ചിരുന്നു. ഇപ്പോള്‍ അതിന്റെ ബാറ്ററി ഫോറസ്റ്റ് ഓഫീസിലാണുള്ളത്. അതുകൊണ്ട് തന്നെ പ്രവര്‍ത്തന രഹിതമായ ഫെന്‍സിങ്ങ് മറികടന്ന് ആന എത്തുന്നത് പതിവാകുന്നു.
ആറോളം കോളനികള്‍ ഉള്‍പ്പെടുന്ന ഈ ജനവാസ മേഖലയില്‍ ആന ഇറങ്ങുന്നത് ജനങ്ങളുടെ ഉക്കം കെടുത്തുന്നു. സോളാര്‍ ഫെന്‍സിങ്ങ് പ്രവര്‍ത്തനക്ഷമമാക്കിയും നിരീക്ഷണമേര്പ്പെടുത്തിയും അധികൃതരുടെ ഭാഗത്ത് നിന്നും ഇതിന് പരിഹാരമുണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: