ബാഴ്സലോണ: മുഖ്യ പരിശീലകന് ക്വിക്ക് സെറ്റിനെ പിന്തുണച്ച് ബാഴ്സലോണ ക്ലബ് പ്രസിഡന്റ് ജോസഫ് ബാര്‍തോമ്യു. ഈ സീസീണില്‍ ടീമിന്റെ പ്രകനം മോശമായിട്ടും പരിശീലകനെ മാറ്റുന്നതിനെക്കുറിച്ച് ഞങ്ങള്‍ ചിന്തിച്ചിരുന്നില്ലെന്ന് ബാര്‍തോമ്യു സ്പാനിഷ് കായിക ദിനപത്രത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ജനുവരിയിലാണ് ഏണസ്റ്റോ വാല്‍വെര്‍ഡിക്ക് പകരക്കാരായി സെറ്റിന് ബാഴ്സലോണയുടെ മുഖ്യ പരിശീലകനായി ചുമതലയേറ്റത്. കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് ലാ ലിഗ നിര്ത്തിവയ്ക്കുമ്പോള് ബാഴ്സലോണ പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്തായിരുന്നു. മത്സരങ്ങള്‍ പുനരാരംഭിച്ചതോടെ ബാഴ്സ തകര്‍ന്നു. റയല്‍ മാഡ്രിഡ് കിരീടവും നേടി. ഈ സീസണിലേക്കും അടുത്ത സീസണിലേക്കുമായാണ് സെറ്റിനെ പരിശീലകനാക്കിയതെന്ന് ബാര്‍തോമ്യൂ വെളിപ്പെടുത്തി.
വാല്‍വെര്‍ഡിക്ക് പകരം ബാഴ്സയുടെ പരിശീലകനാകണമെന്ന് ആവശ്യപ്പെട്ട് സാവി ഹെര്‍ണാണ്ടസിനെ സമീപിച്ചിരുന്നു. ഒരിക്കല്‍ സാവി ബാഴ്സയുടെ പരിശീലകനാകുമെന്നും ബാര്‍തോമ്യു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: