ബേസല്‍: ക്രിമിനല്‍ അന്വേഷണം നേരിടുന്ന ജിയാനി ഇന്‍ഫാന്റിനോ പ്രസിഡന്റായി തുടരുമെന്ന് ലോക ഫുട്ബോള്‍ ഭരണസമിതി ഫിഫ അറിയിച്ചു. അഴിമതിയുമായി ബന്ധപ്പെട്ട് സ്വിസ് പ്രോസിക്യൂട്ടറാണ് ഇന്‍ഫാന്റിനോക്കെതിരെ അന്വേഷണം ആരംഭിച്ചത്.
ക്രിമിനില്‍ കേസ് അന്വേഷണം യാതൊരു വിധത്തിലും ഫിഫ പ്രസിഡന്റിന്റെ ചുമതലകള്‍ നിര്‍വഹിക്കുന്നതിന് ഇന്‍ഫാന്റിനോയ്ക്ക് തടസ്സമാകില്ലെന്നും ഫിഫ അറിയിച്ചു. ഇന്‍ഫാന്റിനോയെ ഫിഫ പ്രസിഡന്റ് സ്ഥാനത്ത് നിന്ന പുറത്താക്കണമെന്ന് മുന്‍ പ്രസിഡന്റ് സെപ്പ് ബ്ലാറ്റര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സ്വിസ് അധികൃതരില്‍ നിന്ന് ഇന്‍ഫാന്റീനോ അന്വേഷണം നേരിടുകയാണ്. എന്നാല്‍ അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തുകയോ കുറ്റക്കാരനെന്ന് കണ്ടെത്തുകയോ ചെയ്തിട്ടില്ല, ഫിഫ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: