പോത്തന്‍കോട്: ഹോട്ടലില്‍ നിന്നും പാഴ്സല്‍ വാങ്ങാനെത്തിയ എട്ടു വയസുകാരനും കുടുംബത്തിനും മര്‍ദനമേറ്റതായി പരാതി. പോത്തന്‍കോട് ദുബായ് ഹോട്ടലില്‍ നിന്നും പാഴ്സല്‍ വാങ്ങാനെത്തിയ എട്ടു വയസുകാരനെയും കൂടെയുണ്ടായിരുന്ന യുവതിയെയും കുടുംബത്തിനെയുമാണ് ഹോട്ടല്‍ ഉടമയും ജീവനക്കാരും ചേര്‍ന്ന് മര്‍ദിച്ചത്.
പോത്തന്‍കോട് പാലോട്ടുകോണം സ്വദേശിയായ എട്ടു വയസുകാരനായ വൈഷ്ണവ്, കൃഷ്ണ (18) എന്നിവരെയും കുടുംബത്തെയും ഹോട്ടല്‍ ഉടമയും മക്കളും ജീവനക്കാരും ചേര്‍ന്ന് ആക്രമിച്ചതായാണ് പരാതി. ഹോട്ടലില്‍ എത്തിയ യുവതിയോട് ഉടമയും ജീവനക്കാരും അപമര്യാദയായി പെരുമാറിയിരുന്നു. ഇത് യുവതി ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് കുട്ടികള്‍ ഉള്‍പ്പെടെയുള്ള കുടുംബത്തിന് മര്‍ദനമേറ്റത്.
ഹോട്ടല്‍ ഉടമയും ജീവനക്കാരും തന്റെ കവിളത്ത് അടിച്ചതായും ജ്യേഷ്ഠനെ നെഞ്ചില്‍ ചവിട്ടിയതായും വൈഷ്ണവ് പറഞ്ഞു. മര്‍ദനമേറ്റവര്‍ കന്യാകുളങ്ങര ആശുപത്രിയിലെത്തി ചികിത്സ തേടി. പോത്തന്‍കോട് പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മര്‍ദിച്ചവര്‍ക്ക് എതിരെ കൃഷ്ണ നല്കിയ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അടിയേറ്റ വൈഷ്ണവും കുടുംബവും വീട്ടില്‍ ചികിത്സയിലാണ്. ഭക്ഷണം വാങ്ങിയിട്ട് പൈസ നല്‍കാതെ പോകുകയും അത് ചോദ്യം ചെയ്പ്പോള്‍ ഇവര്‍ ജീവനക്കാരെ മര്‍ദിക്കുകയും പിന്നീട് ആളുകളെ കൂട്ടിവന്ന് പ്രശ്നമുണ്ടാക്കുകയും ചെയ്തുവെന്ന് പറഞ്ഞാണ് ഹോട്ടല്‍ ഉടമ പോത്തന്‍കോട് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: