ചെറുതോണി: കൊറോണ ബാധിതനായി മരിച്ച സ്പെഷ്യല്‍ ബ്രാഞ്ച് സബ് ഇന്‍സ്പെക്ടര്‍ അജിതന്റെ മരണകാരണമായത് കരിമ്പനിലെ ഹോട്ടല്‍. രണ്ട് ആഴ്ചകള്‍ക്ക് മുമ്പ് ഹോട്ടല്‍ ഉടമസ്ഥനടക്കം ഇവിടെയുള്ള തൊഴിലാളികള്‍ക്കെല്ലാം
രോഗം കണ്ടെത്തിയിരുന്നു. തോപ്രാംകുടിയിലെ മൃഗാശുപത്രി ജീവനക്കാരിക്ക് രോഗം കണ്ടെത്തിയതോടെയാണ് ഉറവിടം തേടി ആരോഗ്യ പ്രവര്‍ത്തകര്‍ ഇവിടെ എത്തുന്നത്. ആദ്യ സ്രവ പരിശോധനയില്‍ കടയുമടയ്ക്കും ഇതരസംസ്ഥാന തൊഴിലാളികള്‍ അടക്കമുള്ളവര്‍ക്കും പോസിറ്റീവായി. ഇവിടെ ജോലി ചെയ്യുന്ന ജീവനക്കാരന്റെ ഭാര്യയ്ക്ക് കൊറോണ പകരുകയും ഈ വിവരം അറിയാതെ മരണപ്പെട്ട പോലീസ് ഇന്‍സ്പെക്ടറുടെ ഭാര്യയുടെ ബ്യൂട്ടിപാര്‍ലര്‍ കം തയ്യല്‍ക്കടയില്‍ ഇവര്‍ സന്ദര്‍ശനം നടത്തുകയുമായിരുന്നു. ഇതോടെ പോലീസ് ഉദ്യോഗസ്ഥന്റ ഭാര്യയ്ക്ക് രോഗം പടരുകയായിരുന്നു.
ഈ ഹോട്ടല്‍ കേന്ദ്രീകരിച്ചുള്ള സമ്പര്‍ക്കത്തിലൂടെയാണ് വാഴത്തോപ്പ് പഞ്ചായത്തിലെ ചെറുതോണി-പോസ്റ്റ് ഓഫീസ് റോഡ് കോളനിയിലെ നാല്പതോളം ആളുകള്‍ക്ക് രോഗം പടരാന്‍ ഇടയായത്. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം ഹോട്ടല്‍ ഉടമ ലംഘിച്ചതായുള്ള ആക്ഷേപം നിലവിലുണ്ട്. അതേ സമയം ആദ്യം രോഗം കണ്ടെത്തിയത് മുതല്‍ കടയടപ്പിച്ച് ക്വാറന്ൈനിലാക്കിയതായി ജില്ലാ ഭരണകൂടവും വ്യക്തമാക്കുന്നു. ജില്ലാ ആസ്ഥാന മേഖല ഉള്‍പ്പെട്ട വാഴത്തോപ്പ് പഞ്ചായത്തില്‍ ഇതിനോടകം 81 പേര്‍ക്കാണ് രോഗം രോഗബാധിച്ചത്.
ഇതില്‍ 39 പേര് കരിമ്പനിലെ ഹോട്ടലില്‍ നിന്നുമുള്ള സമ്പര്‍ക്കം വഴി രോഗികളായതാണ്. ഈ സമ്പര്‍ക്ക പട്ടികയില്‍ നിന്നുമാണ് എസ്ഐ അജിതനും രോഗം ബാധിച്ചത്. നിലവില്‍ വി.പി. അജിതന്റെ മകള്‍ ചികിത്സയിലാണ്. കൃത്യമായ കൊറോണ പ്രോട്ടോക്കോള്‍ പാലിക്കാതെ വിവിധ ആളുകള്‍ നടത്തിയ സമ്പര്‍ക്കമാണ് രോഗം പടരുന്നതിനും ജില്ലാ ആസ്ഥാനത്തെ കണ്ടെയ്മെന്റ് സോണിലേക്കും നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: