പ്രശസ്ത നടന് ജാഫര്‍ ഇടുക്കിയെ പ്രധാന കഥാപാത്രമാക്കി സലാവുദ്ദീന്‍ അബ്ദുള്‍ ഖാദര്‍ സംവിധാനം ചെയ്യുന്ന ബക്രീദ് സംഗീത ആല്‍ബമാണ് തൗഫീക്ക്. ഹക്കീം അബ്ദുള്‍ റഹ്മാന് എഴുതിയ വരികള്‍ക്ക് ശ്യാം ധര്മ്മന് സംഗീതം പകരുന്നു. കലാഭവന്‍ നവാസ്, ശ്യാം ധര്മ്മന് എന്നിവരാണ് ഗാനമാലപിക്കുന്നത്.
ആഴമേറിയ ഭക്തിയോടും സ്നേഹത്തോടും കൃത്യ നിഷ്ഠയോടെ ജിവിക്കുന്ന മുക്രി ജബ്ബാറിന് ഒരൊറ്റ ആഗ്രഹമേയുള്ളു. ഹജ്ജിന് പോവണം.
അതിനുള്ള ഒരുക്കങ്ങളൊക്കെ ശരിയാക്കിക്കൊണ്ടിരിക്കുമ്പോഴാണ് ലോകമാകെ ഭീതിയിലാഴ്ത്തിക്കൊണ്ട് കോവിഡ് വന്നത്.
അതോടെ പള്ളിയില്‍ ആളുകള്‍ വരാതാവുകയും, ജബ്ബാര്‍ ഒറ്റപ്പെടുകയും ചെയ്യുന്നു. തന്റെ കഷ്ടപ്പാടുകള്‍ക്കപ്പുറം ജനങ്ങളുടെ ദുരിതങ്ങള്‍ കണ്ട് ഹൃദയം തേങ്ങി. അന്നേരം ദേവദൂതനായി ഒരാള്‍ മുന്നിലെത്തി നല്കിയ ആഹാരവും കുറച്ചു പണവും സന്തോഷത്തോടെ മറ്റുള്ളവര്‍ പങ്കുവെക്കുന്നു.
ഈ പെരുന്നാളിന് പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ അനുവാദം ലഭിക്കുന്നതോടെ കൂടുതല്‍ സന്തോഷത്തോടെ അള്ളാഹുവിനോട് മറ്റുള്ളവര്‍ക്കുവേണ്ടി മുക്രി ജബ്ബാര്‍ പ്രാര്‍ത്ഥിക്കുന്നതിന്റെ ഹൃദയസ്പര്‍ശിയായ ദൃശ്യാവിഷ്ക്കാരമാണ് തൗഫീക്ക്.
ജാഫര്‍ ഇടുക്കി, മുക്രി ജബ്ബാറായി പ്രേക്ഷകരുടെ മനം കവരും വിധത്തില്‍ അഭിനയിച്ചിട്ടുണ്ട്. സൂപ്പര്‍ ഹിറ്റ് ചിത്രമായ വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായ സലാവുദ്ദീന്‍ അബ്ദുള്‍ ഖാദര്‍ ആദ്യമായി സംവിധായകനാവുകയാണ് തൗഫീക്കിലൂടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: