ഭോപ്പാല്‍: രാമക്ഷേത്രത്തിന്റെ നിര്‍മാണത്തിന് ആരംഭം കുറിക്കുന്ന സാഹചര്യത്തില്‍ കളംമാറ്റി കോണ്‍ഗ്രസ്സ്. രാജീവ് ഗാന്ധിയുടെ ആഗ്രഹമായിരുന്നു രാമക്ഷേത്രം എന്ന വാദവുമായി രംഗപ്രവേശം ചെയ്തിരിക്കുകയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദ്വിഗ്വിജയ് സിങ്. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥും രാമക്ഷേത്രം നിര്‍മിക്കുന്നതിനെ അനുകൂലിച്ച് രംഗത്തുവന്നു. ട്വിറ്ററിലൂടെയായിരുന്നു അദേഹത്തിന്റെ പ്രതികരണം.
നമ്മുടെ എല്ലാം വിശ്വാസ പ്രമാണം ഭഗവാന് രാമനാണ്. നമ്മുടെ രാജ്യത്തിന്റെ ഓരോ പ്രവര്‍ത്തനവും രാമനില്‍ വിശ്വാസമര്പ്പുകൊണ്ടാണ്. അതിനാല്‍ രാമ ജന്മഭൂമിയായ അയോധ്യയില്‍ തന്നെ രാമക്ഷേത്രം ഉയരണമെന്ന് നമ്മള് ആഗ്രഹിക്കുന്നു. കമല്‍നാഥ് ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രിയായിരുന്ന രാജിവ് ഗാന്ധിയും രാമക്ഷേത്രം നിര്‍മിക്കാന്‍ ഏറെ ആഗ്രഹിച്ചിരുന്നു എന്നാണ് ദ്വിഗ്വിജയ് സിങിന്റെ അവസരത്തിനൊത്ത വെളിപ്പെടുത്തല്‍. കളംമാറ്റി ചവിട്ടിയ കോണ്‍ഗ്രസ്സിനും നേതാക്കള്‍ക്കുമെതിരെ ട്രോളുകളും വിമര്‍ശനങ്ങളും കൊണ്ട് ആഘോഷിക്കുകയാണ് നവമാധ്യമങ്ങള്‍. രാമക്ഷേത്രത്തെ കുറിച്ചുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പഴയ പ്രസ്താവനകളും പ്രചരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: