തിരുവനന്തപുരം: പാവങ്ങള്‍ക്ക് വീടു ലഭിക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന(പിഎംഎവൈ)യുടെ പേരില്‍ വ്യാജപ്രചരണം. അതിനു പകരം പി.എം.എ.വൈ യില്‍ ആളെ ചേര്‍ക്കുന്നു എന്ന തരത്തിലാണ് സാമൂഹ്യമാധ്യമങ്ങളില്‍ വ്യപക പ്രചരണമാണ് നടക്കുന്നത്. നേരത്തെ വിദ്യാര്‍ത്ഥികള്‍ക്ക് സ്ക്കോളര്‍ഷിപ്പ് നല്‍കുന്നതായും പറഞ്ഞ് ഇതേരീതിയില്‍ വ്യാജപ്രചരണം നടത്തിയിരുന്നു. കേന്ദ്ര പദ്ധതികളെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവമതി സൃഷ്ട്രിക്കാമാണ് ഇത്തരം പ്രചരണം. സംസ്ഥാന സര്‍ക്കാര്‍ ലൈഫ് പദ്ധതിയില്‍ പുതിയ ഗുണഭോക്താക്കളെ ആഗസ്റ്റ് ഒന്നു മുതല്‍ 14 വരെ പുതിയ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തുന്നുണ്ട്.
പി. എം.എ.വൈ യില്‍ ആവാസ്പ്ലസ് മൊബൈല്‍ ആപ് മുഖേന പുതിയ ഗുണഭോക്താക്കളെ ചേര്‍ക്കുന്നതിന് 2019 മാര്‍ച്ച് എട്ടു വരെയാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നത്. അങ്ങനെ ചേര്‍ത്ത ഗുണഭോക്താക്കളുടെ ആധാര്‍ പരിശോധനയ്ക്കു ശേഷമേ തുടര്‍നടപടികള്‍ ഉണ്ടാകുകയുള്ളൂ. ആവാസ് പ്ലസില്‍ പുതിയ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ വ്യാജ പ്രചരണത്തില്‍ വഞ്ചിതരാകരുതെന്ന് പി.എം.എ.വൈ (ഗ്രാമീണ്‍) സ്റ്റേറ്റ് നോഡല്‍ ഓഫീസറും അഡീഷണല്‍ ഡവലപ്പ്മെന്റ് കമ്മീഷണറുമായ വി.എസ്.സന്തോഷ് കുമാര്‍ അറിയിച്ചു.
ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടാതെ പോയ അര്‍ഹര്‍ക്ക് അപേക്ഷിക്കാന്‍ 14 വരെ അവസരമുണ്ട്. . ശനിയാഴ്ച രാവിലെ 10.30 ഓടെ തന്നെ 500 ല്‍ അധികം പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആഗസ്റ്റ് 14 വരെ സമയമുള്ളതിനാല്‍ അപേക്ഷകര്‍ തിരക്കുകൂട്ടാതെ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് രജിസ്ട്രേഷണ് പൂര്‍ത്തിയാക്കണം.
കണ്ടൈന്‍മെന്റ് സോണിലുള്ളവര്‍ക്ക് ആവശ്യമെങ്കില്‍ സമയം നീട്ടികൊടുക്കുന്നകാര്യം പരിഗണിക്കുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എ.സി. മൊയ്തീന് അറിയിച്ചു.
നേരിട്ടോ, തദ്ദേശസ്ഥാപനങ്ങളിലെ ഹെല്പ് ഡെസ്കുകള്‍ വഴിയോ അക്ഷയ കേന്ദ്രം മുഖേനയോ അപേക്ഷ സമര്‍പ്പിക്കാം. അക്ഷയ കേന്ദ്രം വഴി അപേക്ഷിക്കാന്‍ 40 രൂപയാണ് ഫീസ്. വിശദവിവരങ്ങളും അപേക്ഷ ഫോറവും ംംം.ഹശളല2020.സലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റില്‍ ലഭിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: