തൃശൂര്‍: തീവ്രവാദത്തിനായി കേരളത്തിലൂടെ നടന്ന സ്വര്‍ണ്ണക്കടത്തിനെ വെള്ളപൂശി മലങ്കര ഓര്‍ത്തഡോക്സ് സഭ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മോര് മിലിത്തോസ്. എന്‍ഐഎ നടത്തുന്ന സ്വര്‍ണ്ണക്കടത്ത് അന്വേഷണം രാഷ്ട്രീയം അതിര് ലംഘിച്ച് ന്യൂനപക്ഷത്തെ ലക്ഷ്യമിട്ടിരിക്കുകയാണ്. വിശ്വാസ സമൂഹം നല്കുന്ന സാധുജന സംരക്ഷണ പദ്ധതികള്‍ വരെ വിവാദത്തിലാക്കിയെന്ന് ഇദേഹം പറയുന്നു.
സ്വര്‍ണക്കടത്ത് വിവാദങ്ങളില്‍ പലതിലും ചെമ്പ് മാത്രമേ ഉള്ളൂ.സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ തങ്കമോ സ്വര്‍ണമോ ഇല്ല. അതിലെ രാഷ്ട്രീയം അതിര് ലംഘിച്ച് ന്യൂനപക്ഷത്തെ ലക്ഷ്യമിട്ടിരിക്കുകയാണ്.
സക്കാത്ത് പുണ്യകര്‍മമാണ്. എന്നാല്‍ യുഡിഎഫ് കണ്‍വീനര്‍ ഇത് രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. കേരളത്തിലെ യുഎഇ കോണ്‍സലേറ്റിന്റെ സക്കാത്ത് വിതരണത്തിനായി സ്വീകരിച്ചത് വിദേശ ഉപഹാര-ധനവിനിമയ നിയമത്തിന്റെ ലംഘനമാണെന്ന് പ്രധാനമന്ത്രിക്ക് പരാതി അയച്ചു. ഇതുവഴി ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കല്‍ അജന്‍ഡയിലുള്ള ബിജെപി സര്‍ക്കാരിന് നല്ലൊരായുധമാണ് നല്‍കിയത്. ഇത് മന്ത്രിക്കോ കേരള സര്‍ക്കാരിനോ എതിരെയുള്ള നീക്കമല്ല, ന്യൂനപക്ഷ സമൂഹങ്ങള്ക്കുമെതിരെയുള്ള കുത്സിത നീക്കമാണെന്നും യൂഹാനോന്‍ മോര് മിലിത്തോസ് പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: