തൃശൂര്‍: കസ്റ്റഡിയിലെടുത്ത പ്രതിക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ ഈസ്റ്റ് സ്റ്റേഷനിലെ എസ്ഐ ഉള്‍പ്പെടെ 24 പോലീസുകാരെ നിരീക്ഷണത്തിലേക്ക് മാറ്റി. കഴിഞ്ഞ 28ന് തൃശൂരില്‍ സംശയകര സാഹചര്യത്തില്‍ കണ്ടെത്തിയ കുന്നംകുളം സ്വദേശിയെ കസ്റ്റഡിയിലെടുത്തിയിരുന്നു.
സെപ്റ്റിക് മാലിന്യം തള്ളിയ സംഭവത്തില്‍ അടിപിടി നടത്തിയ പ്രതിയെന്ന സംശയത്തെ തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്. തുടര്‍ന്ന് ഇയാളുടെ സ്രവം പരിശോധനയ്ക്ക് അയച്ചു. ഇന്നലെ ഫലം അറിഞ്ഞപ്പോള്‍ പോസിറ്റീവാണെന്ന് തെളിഞ്ഞു. ഇതേ തുടര്‍ന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുമ്പോള്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എസ്ഐ ബിബിന്‍ ഉള്‍പ്പെടെയുള്ളവരെ നിരീക്ഷണത്തിലേക്ക് മാറ്റുകയായിരുന്നു. ഹോം ഗാര്‍ഡ് ഉള്‍പ്പെടെ 50 വയസിന് മുകളിലുള്ള 10 പേരും നിരീക്ഷണത്തിലുള്ളവരിലുള്പ്പെടും. പോലീസുകാരുടെ സ്രവ പരിശോധന ആരംഭിച്ചു.
പോലീസുകാരന് കൊറോണ; വാടാനപ്പള്ളി സ്റ്റേഷനിലെ 22 പേര് ക്വാറന്റൈനില്‍
വാടാനപ്പള്ളി പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന് കൊറോണ സ്ഥിരീകരിച്ചതോടെ 22 പോലീസുകാര്‍ ക്വാറന്റൈനിലേക്ക്. കൊടുങ്ങല്ലൂര്‍ സ്വദേശിയായ സിപിഒയ്ക്കും അദ്ദേഹത്തിന്റെ ഭാര്യക്കും കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ കൊറോണ സ്ഥിരീകരിച്ചത്. ചൊവ്വാഴ്ചയാണ് ഇയാള്‍ അവസാനം ജോലിക്കെത്തിയത്. കൊറോണ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് നാട്ടിക അഗ്നി രക്ഷാ സേന സ്റ്റേഷന് അണുവിമുക്തമാക്കി. പോലീസിന്റെ മുന്‍ കൈയില്‍ ഫോഗിങ്ങും നടത്തി. എസ്എച്ച്ഒ പി.ആര്. ബിജോയ് ഉള്‍പ്പെടെ 13 ഉദ്യോഗസ്ഥര്‍ സ്റ്റേഷനില്‍ ഡ്യൂട്ടിക്കുണ്ട
പ്രതികരിക്കാൻ ഇവിടെ എഴുതുക: