തിരുവനന്തപുരം: പാലോം പാലോം നല്ല നടപ്പാലം…, കൈതോല പായവിരിച്ച്…, തുടങ്ങിയ ഹിറ്റ് നാടന്‍പാട്ടുകളുടെ രചയിതാവ് ജിതേഷ് കക്കിടിപ്പുറം അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ച് കാലമായി ഇദേഹം ചികിത്സയിലായിരുന്നു.
മലപ്പുറം ജില്ലയിലെ കക്കിടിപ്പുറം സ്വദേശിയായ ജിതേഷ് പെയിന്റിംഗ് തൊഴിലാളിയായിരുന്നു. 1992ല്‍ ബന്ധുവിന്റെ കുട്ടിയുടെ കാതുകുത്ത് നടക്കുമ്പോള്‍ സങ്കടമകറ്റാനായാണ് ‘കൈതോല പായവിരിച്ച്’ എന്ന ഗാനം എഴുതിയതെന്ന് ജിതേഷ് ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. പിന്നീട് കലാഭവന്‍ മണിയടക്കം പല ഗായകരിലൂടെയും ഈ ഗാനം കൂടുതല്‍ പ്രശസ്തമായി.
ഫ്ളവേഴ്സ് ടിവിയുടെ കോമഡി സ്റ്റാര്‍ പരിപാടിയില്‍ എത്തി പാലോം പാലോം എന്ന പാട്ട് ജിതേഷ് പാടിയിരുന്നു. ഇതോടെ ഈ നാടന്‍പാട്ടും സൂപ്പര്‍ ഹിറ്റായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: