ഐസ്വാള്‍: കോവിഡിനെതിരായ പ്രവര്‍ത്തനങ്ങളിലുള്‍പ്പെടെ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച മിസോറാം രാജ്ഭവനില്‍ നിന്നും മിസോറാം ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ള 13 പുസ്തകങ്ങളുടെ രചനകൂടി നിര്‍വ്വഹിച്ചത് ശ്രദ്ധേയമായിത്തീര്‍ന്നിരിക്കുന്നു. ഇംഗ്ലീഷിലും മലയാളത്തിലുമായി കവിതകള്‍, ലേഖനങ്ങള്‍, ചരിത്രം, ക്ഷേത്രങ്ങള്‍, വ്യക്തിത്വങ്ങള്‍, കോടതി നര്‍മ്മങ്ങള്‍, ഓര്‍മ്മക്കുറിപ്പുകള്‍, നിയമലേഖനങ്ങള്‍ തുടങ്ങിയ വിഷയങ്ങളാണ് ഗവര്‍ണറുടെ രചനകളിലുള്ളത്.
ദസ് സ്പീക്സ് ഗവര്‍ണര്‍ , ഓ മിസോറാം , ദി റിപ്പബ്ലിക്, ജസ്റ്റിസ്ടു ഓള് പ്രജുഡൈസ് ടു നണ് എന്നീഇംഗ്ലീഷ് പുസ്തകങ്ങളും, കൊറോണകവിതകള്‍, നിയമവീഥിയിലൂടെ, തത്സമയചിന്തകള്‍, ഗൗണിലെ സ്ത്രീരത്നങ്ങള്‍, ദക്ഷിണേന്ത്യന്‍ ക്ഷേത്രങ്ങള്‍,സാമൂഹ്യസമരസത, ഓര്‍മ്മയിലെ വീരേന്ദ്രകുമാര്‍, ആകാശവീഥിയിലെ കുസുമങ്ങള്‍, ചിരിയുംചിന്തയും കറുത്ത കോട്ടില്‍ എന്നിവയാണ് പ്രകാശനത്തിന് സജ്ജമായ പുസ്തകങ്ങള്‍. 36 കവിതകളുള്‍ക്കൊള്ളുന്ന ഇംഗ്ലീഷ് കവിതാ സമാഹാരത്തിന് ‘ഓ,മിസോറാം’എന്നാണ് പേരിട്ടിരിക്കുന്നത്. ലോക്ഡൗണ്‍ കാലത്ത് രചിച്ച മലയാള കവിതാസമാഹാരത്തിലെ ഭൂരിപക്ഷം കവിതകളും ലോക്ഡൗണ്‍ ആശയം ഉള്‍ക്കൊള്ളുന്നതാണ്. ‘ദസ്സ്പീക്സ്ഗവര്ണര്’, ‘ദി റിപ്പബ്ലിക്’, ‘ലോക്ഡൗണ്‍’എന്നീ 3 പുസ്തകങ്ങളുടെ പ്രകാശനം 2020 ആഗസ്റ്റ് 8 ന് കാലത്ത്11 മണിക്ക് ഐസ്വാള്‍ രാജ്ഭവനില്‍ നടക്കും.
പ്രകാശനച്ചടങ്ങിന്റെ ഉദ്ഘാടനം മിസോറാം മുഖ്യമന്ത്രി സൊറാങ്താഗ് നിര്‍വ്വഹിക്കും. ഗോഹട്ടി ഹൈക്കോടതി ചീഫ്ജസ്റ്റിസ് അജയ്ലാംബ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും. മിസോറാം മുന്‍ മുഖ്യമന്ത്രിയും പ്രദേശ ്കോണ്‍ഗ്രസ് കമ്മറ്റി അദ്ധ്യക്ഷനുമായ ലാല്‍തന്‍ ഹോല മുഖ്യപ്രഭാഷണം നടത്തും. ആസാംറൈഫിള്സ്മിസോറാംമേധാവി ബ്രിഗേഡിയര്എസ്.വിനോദ്ചടങ്ങില്സംസാരിക്കും.
മറ്റ് പുസ്തകങ്ങള്‍ ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലായി കേരളം, ഡല്‍ഹി, കൊല്‍ക്കത്ത, ഐസ്വാള്‍ എന്നിവിടങ്ങളില്‍ നിന്നായി കോവിഡ് നിയന്ത്രണങ്ങള്‍ക്കുവിധേയമായി പ്രകാശനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: