തിരുവനന്തപുരം: സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന് പിള്ളയുടെ ആര്‍എസ്എസ് ബന്ധം ചര്‍ച്ചയാകുമ്പോള്‍ അദ്ദേഹത്തെ കൂട്ടികൊണ്ടു വരാന്‍ എകെജി സെന്ററില്‍ പോയത് ഓര്‍ക്കുകയാണ് ജി വെങ്കട്ടരാമന്. ആര്‍എസ്എസ് താത്വികാചാര്യന്‍ പി മാധവന് ( മാധവ്ജി) ആവശ്യപ്പെട്ടിട്ടാണ് തിരുവനന്തപുരം നഗരസഭയിലെ മുന്‍ കൗണ്‍സിലറും ആര്‍എസ്എസ് പ്രവര്‍ത്തകനുമായിരുന്ന വെങ്കിട് സിപിഎം ആസ്ഥാനത്ത് പോയത്. അതെ കുറിച്ച് അദേഹം പറയുന്നതിങ്ങനെ.
ആര്‍എസ്എസ് മാര്‍ക്സിസ്റ്റ് സംഘര്‍ഷം മുറ്റി നില്ക്കുന്ന സന്ദര്‍ഭം. ഇരുഭാഗത്തും മരണം കൂടുകയും, നേതാക്കള്‍ ഇടപെട്ടു നിയന്ത്രിക്കണമെന്ന അഭിപ്രായം സമൂഹത്തില്‍ ഉയരുകയും ചെയ്തു. മാധവജി കുന്നുംപുറത്തുള്ള എന്റെ വീട്ടില്‍ അന്ന് തങ്ങുകയായിരുന്നു. എന്നോട് എകെജി സെന്ററില്‍ പോയി എസ് ആര്‍പിയെ കണ്ട് വീട്ടിലേക്ക് കൂട്ടി വരാന്‍ പറഞ്ഞു. മാധവജിയ്ക്കു കാണണമെന്നൂം പൊതുവായ സ്ഥലത്തു വച്ചു കാണാമെന്ന് പറഞ്ഞു വിളിച്ചു കൊണ്ട് വരാനാണ് പറഞ്ഞത്. അദേഹം വരുമോ എന്ന് ഞാന്‍ സംശയം പറഞ്ഞു.
അപ്പോള്‍ മാധവജി 1969 ലെ ഒരനുഭവം പങ്കുവച്ചു. എസ്എഫ്ഐ രൂപീകരണം ആ വര്‍ഷം ടാഗോര്‍ തിയേറ്ററില്‍ ആയിരുന്നു. എബിവിപി അഖിലേന്ത്യാ സമ്മേളനം അതേ സമയം തിരുവനന്തപുരം അട്ടക്കുളങ്ങര സ്കൂളില്‍ വച്ചും.. പങ്കെടുക്കാന്‍ വന്ന ഇരു വിഭാഗവും തമ്മില്‍ വഴി നീളെ ട്രെയിനിലും സ്റ്റേഷനുകളിലും പൊരിഞ്ഞ തല്ലായിരുന്നു. ഇത് വലിയ വാര്‍ത്തയായി.
തിരുവനന്തപുരത്ത് എസ്എഫ്ഐക്കാരെ സ്വീകരിക്കാന്‍ എസ്ആര്‍പിയും എബിവിപിക്കാര്‍ക്കു വേണ്ടി മാധവജിയുമായിരുന്നു. സ്റ്റേഷനില്‍ സംഘര്‍ഷഭരിതമായ അന്തരീക്ഷം. എന്നാല്‍ എസ് ആര്‍പിയും മാധവജിയും സംസാരിച്ചുണ്ടാക്കിയ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ സ്ഥിതിഗതികള്‍ ശാന്തമായിത്തീര്‍ന്നു.
എസ്ആര്‍പി പക്വതയുള്ള നേതാവാണ്. അതിനാല്‍ മാധവജിക്ക് ശുഭാപ്തി വിശ്വാസമായിരുന്നു. ഞാന്‍ എകെജി സെന്ററില്‍ പോയെങ്കിലും എസ്ആര്‍പി വൈകുന്നേരത്തെ ട്രെയിനില്‍ പോയതിനാല്‍ കൂടിക്കാഴ്ച നടന്നില്ല.’
പ്രമുഖ സംസ്കൃത പണ്ഡിതനും ഭാഗവതാചാര്യനുമായിരുന്ന ഗണേശ ശര്‍മ്മയുടെ മകനാണ് വെങ്കിട്ടരാമന്. സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനായിരിക്കെ ഹിന്ദു മുന്നണി സ്ഥാനാര്‍ത്ഥിയായി നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് അമേരിക്കയില്‍ പോവുകയും കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അധ്യക്ഷനാകുകയും ചെയ്തു..
പ്രതികരിക്കാൻ ഇവിടെ എഴുതുക: