തിരുവനന്തപുരം: റിസപ്ഷന് എസ്ഐക്ക് കൊറോണ സ്ഥിരീകരിച്ചോതോടെ തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനം അടച്ചു. രണ്ട് ദിവസത്തേയ്ക്കാണ് അടച്ചിട്ടിരിക്കുന്നത്. അണുനശീകരണത്തിന് ശേഷം വീണ്ടും തുറക്കും. ശനി, ഞായര്‍ ദിവസങ്ങളിലേക്കാണ് ആസ്ഥാനം അടച്ചത്. അവധി ദിവസം ആയതിനാല്‍ പ്രവര്‍ത്തനങ്ങളെ ഇത് കാര്യമായി ബാധിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.
50 വയസ്സിന് മുകളിലുള്ളവരെ കൊറോണ ഡ്യൂട്ടിക്കായി നിയോഗിക്കരുതെന്നും ഡിജിപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ചുള്ള നിര്‍ദ്ദേശം ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നല്കി കഴിഞ്ഞു. 50 വയസിന് മുകളിലുള്ളവരെ കൊറോണ ഫീല്‍ഡ് ഡ്യൂട്ടിക്കോ ക്രമസമാധാന പാലനത്തിന്റെ ഭാഗമായോ വാഹനങ്ങള്‍ പരിശോധിക്കുന്നതിനോ നിയോഗിക്കാന്‍ പാടില്ല. 50 വയസിന് താഴെയുള്ളവരെ നിയോഗിച്ചാല്‍ തന്നെ അവര്‍ക്ക് ഗുരുതരമായ മറ്റ് അസുഖങ്ങളൊന്നുമില്ലെന്ന് ഉറപ്പാക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.
ഇതുപ്രകാരമുള്ള എഫ്ജിപി സര്കുലര് പോലീസുകാര്‍ ഡ്യൂട്ടിസമയത്തും ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോഴും ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം. കുടുംബാംഗങ്ങളും ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.
സംസ്ഥാനത്ത് ഇതുവരെ 88 പോലീസുകാര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതില്‍ അധികവും തിരുവനന്തപുരത്താണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് കര്‍ശന നിര്‍ദ്ദേശം നടപ്പിലാക്കാന്‍ ഡിജിപി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: