തൃശൂര്‍: ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്ര കൈയേറ്റം നടന്നിട്ട് ആഗസ്റ്റ് മൂന്നിന് 1001 ദിവസം പൂര്‍ത്തിയാകുന്നു. നാലര പതിറ്റാണ്ടിലധികമായി പാര്‍ത്ഥസാരഥി ഭരണസംഘത്തിന്റെ ഉടമസ്ഥതയിലും ഭരണത്തിലും ഉണ്ടായിരുന്ന ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡും ഇടത് സര്‍ക്കാരും ചേര്‍ന്ന് കൈയേറിയത് 2017 നവംബര്‍ ഏഴിന്. ക്ഷേത്രങ്ങള്‍ രാഷ്ട്രീയ വിമുക്തമാക്കുക, ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം ഭരണസംഘത്തെ തിരിച്ചേല്‍പ്പിക്കുക എന്നീ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി അന്ന് ആരംഭിച്ച നാമജപത്തിന്റെ 1001-ാം ദിവസം വെര്‍ച്ച്വല്‍ ഭക്തജന സമ്മേളനം നടത്തുന്നു.
മൂന്നിന് വൈകിട്ട് 5.30ന് സംസ്ഥാനത്തെ മൂന്ന് വേദികളിലായി വെര്‍ച്ച്വല്‍ സമ്മേളനം നടക്കും. കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി സമ്മേളനം ഉദ്ഘാടനം ചെയ്യും (കോഴിക്കോട്), ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ അദ്ധ്യക്ഷയാകും (ഗുരുവായൂര്‍). മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന് സമാപന സന്ദേശം നല്‍കും (ചെങ്ങന്നൂര്‍). വൈകിട്ട് 7 ന് സംസ്ഥാനത്തെ ഒരു ലക്ഷം ഹൈന്ദവ ഭവനങ്ങളില്‍ ക്ഷേത്രവിമോചന ദീപം തെളിയിച്ച് നാമം ജപിക്കുമെന്നും പാര്‍ത്ഥസാരഥി ക്ഷേത്രവിമോചന സമിതി ജോയിന്റ് ജനറല്‍ കണ്‍വീനര്‍ പി. സുധാകരന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: