Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ലയില്‍ 14 പേര്‍ക്ക് കൂടി കൊവിഡ്, 41 പേര്‍ക്കു കൂടി രോഗമുക്തി, 10 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

ജൂലൈ 11 ന് മുംബൈയില്‍ നിന്ന് മംഗള എക്‌സ്പ്രസില്‍ എത്തിയ മയ്യില്‍ സ്വദേശി 23കാരന്‍, ബെംഗളൂരുവില്‍ നിന്ന് ജൂലൈ 14ന് എത്തിയ പട്ടുവം സ്വദേശി 25കാരന്‍, ജൂലൈ 24ന് എത്തിയ കുന്നോത്ത്പറമ്പ് സ്വദേശി 42കാരന്‍, ജൂലൈ 26ന് എത്തിയ മുണ്ടേരി സ്വദേശി 28കാരന്‍, ജൂലൈ 25ന് പൂനെയില്‍ നിന്ന് എത്തിയ ചൊക്ലി സ്വദേശി 25കാരന്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Aug 1, 2020, 07:55 am IST
in Kannur

കണ്ണൂര്‍: ജില്ലയില്‍ 14 പേര്‍ക്ക് കൂടി ഇന്ന് (ജൂലൈ 31) കൊവിഡ് സ്ഥിരീകരിച്ചു. ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ അഞ്ച് പേര്‍ക്കും പരിയാരം ഗവ മെഡിക്കല്‍ കോളേജിലെ അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ നാല് പേര്‍ക്കും രോഗബാധ ഉണ്ടായി.

ജൂലൈ 11 ന് മുംബൈയില്‍ നിന്ന് മംഗള എക്‌സ്പ്രസില്‍ എത്തിയ മയ്യില്‍ സ്വദേശി 23കാരന്‍, ബെംഗളൂരുവില്‍ നിന്ന് ജൂലൈ 14ന് എത്തിയ പട്ടുവം സ്വദേശി 25കാരന്‍, ജൂലൈ 24ന് എത്തിയ കുന്നോത്ത്പറമ്പ് സ്വദേശി 42കാരന്‍, ജൂലൈ 26ന് എത്തിയ മുണ്ടേരി സ്വദേശി 28കാരന്‍, ജൂലൈ 25ന് പൂനെയില്‍ നിന്ന് എത്തിയ ചൊക്ലി സ്വദേശി 25കാരന്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ സ്റ്റാഫ് നഴ്‌സ്മാരായ കുഞ്ഞിമംഗലം സ്വദേശി 35കാരി, കൂടാളി സ്വദേശി 41കാരി, ഡോക്ടര്‍ കോഴിക്കോട് സ്വദേശി 25കാരി, ബി ഡി എസ് വിദ്യാര്‍ഥി അഴീക്കോട് സ്വദേശി 23കാരി, നഴ്‌സിങ്ങ് അസിസ്റ്റന്റ് പാപ്പിനിശ്ശേരി സ്വദേശി 37കാരന്‍ എന്നിവരാണ് രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകര്‍.

കോളയാട് സ്വദേശി അഞ്ച് വയസ്സുകാരന്‍, കൂത്തുപറമ്പ് സ്വദേശി 18കാരന്‍, കോട്ടയം മലബാര്‍ സ്വദേശി 49കാരന്‍, ചപ്പാരപ്പടവ് സ്വദേശി 26കാരന്‍ എന്നിവര്‍ക്കാണ് സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായത്.

ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം 1381 ആയി. കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 9842 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 109 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 145 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 12 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 24 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 18 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 16 പേരും ഏഴിമല നാവിക സേനാ ആശുപത്രിയില്‍ രണ്ടു പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 128 പേരും  വീടുകളില്‍ 9388 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

ജില്ലയില്‍ നിന്ന് ഇതുവരെ 29913 സാംപിളുകള്‍ പരിശോധനയ്‌ക്ക് അയച്ചതില്‍ 28667 എണ്ണത്തിന്റെ ഫലം വന്നു. 1246 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 41 പേര്‍ കൂടി ഇന്നലെ (ജൂലൈ 31) രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 890 ആയി. ബാക്കി 484 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ബാക്കി ഏഴു പേര്‍ മരണപ്പെട്ടിരുന്നു.

അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍  ചികിത്സയിലായിരുന്ന തൃപ്പങ്ങോട്ടൂര്‍ സ്വദേശി 55കാരന്‍,38കാരി, എരുവേശി സ്വദേശി 37കാരന്‍, ആലക്കോട് സ്വദേശി 29കാരന്‍, കൂത്തുപറമ്പ് സ്വദേശി 43കാരന്‍, കുന്നോത്തുപറമ്പ് സ്വദേശി 29കാരി, എട്ടുവയസ്സുകാരി, അഞ്ചുവയസ്സുകാരന്‍  ചെമ്പിലോട് സ്വദേശി 43കാരന്‍, 27കാരന്‍, 57കാരന്‍, ആറുവയസ്സുകാരി,12 വയസ്സുകാരി, മട്ടന്നൂര്‍ സ്വദേശി 24കാരന്‍, 62കാരന്‍, 21കാരന്‍,  കോളയാട് സ്വദേശി 57കാരന്‍, മയ്യില്‍ സ്വദേശി 25കാരി, പയ്യന്നൂര്‍ സ്വദേശി 35കാരന്‍, കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്വദേശി 31കാരന്‍, പാലയാട് സിഎഫ്എല്‍ടിസിയില്‍ ചികിത്സയിലായിരുന്ന മയ്യില്‍ സ്വദേശി 43കാരന്‍, കതിരൂര്‍ സ്വദേശി 39കാരന്‍, കോട്ടയംമലബാര്‍ സ്വദേശി 20കാരന്‍, ചെമ്പിലോട് സ്വദേശി 51കാരന്‍, പാനൂര്‍ സ്വദേശി 47കാരന്‍, 34കാരന്‍, പേരാവൂര്‍ സ്വദേശി 28 കാരന്‍,22 കാരന്‍, 23കാരന്‍, 37കാരന്‍, മട്ടന്നൂര്‍ സ്വദേശി 40 കാരന്‍, തലശ്ശേരി സ്വദേശി 34കാരന്‍, 36കാരന്‍, മുഴപ്പിലങ്ങാട് സ്വദേശി 46കാരന്‍, പിണറായി സ്വദേശി 34കാരന്‍, കൊട്ടിയൂര്‍ സ്വദേശി 25കാരന്‍, കൂത്തുപറമ്പ് സ്വദേശി 41കാരന്‍, കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 2 ആരോഗ്യ പ്രവര്‍ത്തകര്‍, പരിയാരം ഗവ.ആയുര്‍വേദ കോളേജ് സിഎഫ്എല്‍ടിസിയില്‍  ചികിത്സയിലായിരുന്ന ചിറക്കല്‍ സ്വദേശി 23കാരന്‍, മട്ടന്നൂര്‍ സ്വദേശി 32കാരന്‍ എന്നിവരാണ് ഇന്നലെ രോഗം ഭേദമായി ആശുപത്രി വിട്ടത്.

പുതുതായി കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലയിലെ 10 തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.

മയ്യില്‍ 2, മുണ്ടേരി 12, ചൊക്ലി 5, പട്ടുവം 8,  തൃപ്പങ്ങോട്ടൂര്‍ 8, എന്നീ വാര്‍ഡുകളാണ് പുതുതായി കണ്ടെയിന്‍മെന്റ് സോണുകളായി  പ്രഖ്യാപിച്ചത്. ഇവിടങ്ങളില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ക്കാണ് കൊവിഡ് ബാധയെന്നതിനാല്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളാണ് കണ്ടെയിന്‍മെന്റ് സോണുകളാക്കുക.

ഇതിനു പുറമെ, സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായ കൂത്തുപറമ്പ് മുന്‍സിപ്പാലിറ്റി 6, കോട്ടയം മലബാര്‍ 2, കുന്നോത്തുപറമ്പ് 8, കുഞ്ഞിമംഗലം 12, കോളയാട് 7, പാപ്പിനിശ്ശേരി 18 എന്നീ വാര്‍ഡുകളും പൂര്‍ണമായി അടച്ചിടും.

Tags: kannurcovidകണ്ടെയിന്‍മെന്‍റ് സോണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

Kerala

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

Kerala

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

Kerala

കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി; കെ സുധാകരൻ എം.പി സ്ഥാനം രാജിവെച്ച് കണ്ണൂരില്‍ സ്വതന്ത്രനാകുമെന്ന് സൂചന, 12 മണിക്ക് നിര്‍ണ്ണായക പ്രഖ്യാപനം

Kerala

ടി.കെ. ഗോവിന്ദന്റെ തുറന്ന് പറച്ചിലില്‍ ഞെട്ടിത്തരിച്ച് സിപിഎം നേതൃത്വവും അണികളും, കൂടുതല്‍ പേര്‍ പാര്‍ട്ടി വിടുമെന്ന് ആശങ്ക

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്വര്‍ണം ഒരു ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും: ഇന്ന് മാത്രം കുറഞ്ഞത് 4000 രൂപ

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലൈംഗികാരോപണം: പോലീസിൽ പരാതി നൽകി മുസ്‌ലിം ലീ​ഗ്

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.