ന്യൂദല്‍ഹി: രാജ്യത്തെ രോഗമുക്തി നിരക്ക് 64.54 ശതമാനമായി ഉയര്‍ന്നതായി കളക്കുകള്‍ പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇതുവരെ റെക്കോര്‍ഡ് കൊറോണ പരിശോധനയാണ് ഇന്ത്യയില്‍ നടത്തിയതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 6,42,588 പരിശോധനകളാണ് നടത്തിയത്.
രാജ്യത്തെ കൊറോണ മരണ നിരക്കിലും വന്‍ കുറവ് രേഖപ്പെടുത്തി. മരണ നിരക്ക് താഴ്ന്ന് 2.18 ശതമാനത്തിലെത്തി. ഗോളതലത്തിലെ ഏറ്റവും കുറഞ്ഞ നിരക്കുകളില്‍ ഒന്നാണിത്.
വ്യവസായങ്ങള്‍ക്കുള്ള വായ്പ നടപടികള്‍ പുനഃസംഘടിപ്പിക്കാന്‍ കേന്ദ്ര ഗവണ്മെന്റ് ആര്‍ബിഐയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ധനമന്ത്രി ശ്രീമതി നിര്‍മ്മലാ സീതാരാമന് അറിയിച്ചു. കോള്‍ ഇന്ത്യയിലെ ജീവനക്കാര്‍ കൊറോണ മൂലം മരണപ്പെട്ടാല്‍ അപകടമരണമായി കണക്കാക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: