തൃശൂര്‍: വടക്കാഞ്ചേരി തലപ്പിള്ളി താലൂക്ക് തഹസില്‍ദാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു .തുടര്‍ന്ന് താലൂക്ക് ഓഫീസ് അടച്ചിട്ട് ജീവനക്കാരോട് ക്വാറന്റയിനില്‍ പോകാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്കി. രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പ് വടക്കാഞ്ചേരി ജില്ലാ ആശുപത്രിയില്‍ നടന്നിരുന്ന ആന്റിജന്‍ ടെസ്റ്റില്‍ പരിശോധന നടത്തിയതിനെ തുടര്‍ന്നായിരുന്നു രോഗം സ്ഥിരീകരിച്ചത്.
പരിശോധന ഫലം പോസറ്റീവായതോടെ തഹസില്‍ദാരെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തെത്തുടര്‍ന്ന് താലൂക്ക് വളപ്പിലെ മറ്റു ഓഫീസുകള്‍ നഗരസഭ അധികൃതര്‍ അടപ്പിച്ചു. ഇവിടെ അണുവിമുക്തമാക്കുകയും മറ്റു ജാഗ്രത പ്രവര്‍ത്തനങ്ങളും ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയിട്ടുണ്ട്. ഏകദേശം അമ്പതിലേറെ ജീവനക്കാരാണ് താലൂക്ക് ഓഫീസില്‍ ഉള്ളത്. ഇവരോട് ക്വാറന്റയിനില്‍ പോകാന്‍ നിര്‍ദ്ദേശിച്ചിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: