നീലേശ്വരം: നീലേശ്വരം തൈക്കടപ്പുറത്ത് പീഡനത്തിനിരയായ 16 കാരി പ്രസവിച്ച കുഞ്ഞിനെ വീട്ടുപറമ്പില്‍ കുഴിച്ചിട്ടു. കുഞ്ഞിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ അന്വേഷണ സംഘം കുഴിച്ചെടുത്തു. കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് സര്ജന് ശാന്ത് എസ് നായരുടെ നേതൃത്വത്തിലാണ് കുഴിച്ചെടുത്തത്.
കേസില്‍ പ്രധാന പ്രതിയായ ഉപ്പയെ ഹോസ്ദുര്‍ഗ് ജുഡീഷ്ല്‍ മജിസ്ട്രേറ്റ്(രണ്ട്) കോടതി പോലീസ് കസ്റ്റഡിയില്‍ വട്ടു കൊടുത്തിരുന്നു. പീഡനത്തിനിരയായ കുട്ടിയുടെ ഉപ്പയെ ചോദ്യം ചെയ്തതില്‍ നിന്നാണ് കുഞ്ഞിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കേസിലെ മറ്റു പ്രതികള്‍ക്കു വേണ്ടി പണം വാങ്ങിയാണോ മകളെ കൈമാറിയതെന്ന് കണ്ടെത്താനാണ് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പിതാവിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്.
പടന്നക്കാട്ടെ ജിം ഉടമയും കാഞ്ഞങ്ങാട് സൗത്ത് സ്വദേശിയുമായ ഷെരീഫ് (45), പടന്നക്കാട്ടെ ടയര്‍ ഉടമ തൈക്കടപ്പുറത്തെ അഹമ്മദ് (65) എന്നിവര്‍ അറസ്റ്റിലായതോടെ പണത്തിന് വേണ്ടിയാണ് പെണ്‍കുട്ടിയെ കൈമാറിയതെന്ന നാട്ടുകാരുടെ ആരോപണത്തെ കുറിച്ച് അന്വേഷണം പോലീസ് സജീവമാക്കിയിട്ടുണ്ട്.
ഞാണിക്കടവ് സ്വദേശി മുഹമ്മദ് റിയാസ് (30), പുഞ്ചാവിയിലെ പി.പി മുഹമ്മദലി (20) എന്നിവരാണ് അറസ്റ്റിലായ മറ്റു പ്രതികള്‍. 17കാരന് ജുവനൈല്‍ കോടതി ജാമ്യം അനുവദിച്ചിരുന്നു. മറ്റ് പ്രതികള്‍ റിമാന്‍ഡിലാണ്.
കേസില്‍ ആകെ ഏഴുപ്രതികളാണുള്ളതെന്നാണ് പോലീസ് പറയുന്നത്. പോക്സോ അടക്കം നിരവധി കേസുകളില്‍ പ്രതിയായ ഞാണിക്കടവിലെ ക്വിന്റല്‍ മുഹമ്മദിനെയാണ് ഇനി പിടികൂടാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: