ഇസ്ലാമാബാദ്: ഹിന്ദുമത വിശ്വാസി ആയതിനാലാണ് തന്നെ ടീമില്‍ നിന്ന് പുറത്താക്കിയതെന്ന് പാക്കിസ്ഥാന് ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡിനെതിരെ(പിസിബി) രൂക്ഷ വിമര്‍ശനവുമായി ഡാനിഷ് കനേരിയ. തനിക്ക് മാത്രം ആജീവനാന്തം വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മറ്റുള്ളവര്‍ക്കെല്ലാം പാക് ക്രിക്കറ്റ് ബോര്‍ഡ് ഇളവുകള്‍ നല്‍കുന്നുണ്ടെന്നും കനേരിയ കുറ്റപ്പെടുത്തി.
വിലക്ക് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കനേരിയ പല തവണ പിസിബിയെ സമീപിച്ചെങ്കിലും ഈ അപേക്ഷകളെല്ലാം തള്ളിയെന്നാണ് ആരോപണം. ഹിന്ദു മത വിശ്വാസി ആയതുകൊണ്ടാണ് ഈ അപേക്ഷകളെല്ലാം നിരസിച്ചത്. എന്നാല്‍ മറ്റുള്ളവരുടെ കാര്യത്തില്‍ അങ്ങനെയല്ലെന്നും ഡാനിഷ് കനേരിയ ട്വിറ്ററിലൂടെ കുറ്റപ്പെടുത്തി. വാതുവെപ്പ് സംഭവം ശ്രദ്ധയില്‍പെട്ടിട്ടും റിപ്പോര്‍ട്ട് ചെയ്തില്ലെന്ന കുറ്റത്തിനാണ് ഉമര്‍ അക്മലിനെ വിലക്കിയത്. എന്നാല്‍ കനേരിയയുടെ കാര്യത്തില്‍ മാത്രം വിട്ടുവീഴ്ച്ചകള്‍ വേണ്ട എന്നതാണ് ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനം.
എനിക്ക് എന്തുകൊണ്ട് ആജീവനാന്ത വിലക്ക് ലഭിച്ചെന്നും മറ്റുള്ളവര്‍ക്ക് ലഭിച്ചില്ലെന്നും ആര്‍ക്കെങ്കിലും പറയാന്‍ സാധിക്കുമോ. മതം, നിറം, ജീവിതപശ്ചാത്തലം എന്നിവയുടെ അടിസ്ഥാനത്തില്‍ മാത്രമാണോ തീരുമാനങ്ങളുണ്ടാകുക. ഞാനൊരു ഹിന്ദുവാണ്. അതില്‍ ഞാന്‍ അഭിമാനിക്കുന്നെന്നും കനേരിയ ട്വീറ്റ് ചെയ്തു.
ക്രിക്കറ്റില്‍ നിന്നും ആജീവനാന്ത വിലകക് ഏര്‍പ്പെടുത്തിയതിനെതിരെ പാക് ക്രിക്കറ്റ് ബോര്‍ഡിനെ സമീപിച്ചിരുന്നു. എന്നാല്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിനെ സമീപിക്കാനായിരുന്നു പിസിബി മറുപടി നല്‍കിയത്. 2009-ല്‍ ഇംഗ്ലണ്ട് കൗണ്ടി ക്രിക്കറ്റ് ടീമായ എസെക്സിന് വേണ്ടി കളിക്കുമ്പോഴാണ് വാതുവെപ്പ് കേസില്‍ കനേരിയയെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് വിലക്കുന്നത്. പിന്നീട് 2010-ന് ശേഷം പാക് ടീമില്‍ കനേരിയ കളിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: