Categories: India

മേരാ ഭായ്! പതിവ് മുടക്കാതെ ഇത്തവണയും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാഖി അയച്ച് പാക്കിസ്ഥാന്‍ സ്വദേശിനി ഖമര്‍ മൊഹ്സിന്‍

25 വര്‍ഷത്തിലധികമായി രക്ഷാ ബന്ധന്‍ ദിനത്തില്‍ ഇവര്‍ പ്രധാനമന്ത്രിക്ക് രാഖി നല്‍കുന്നുണ്ട്. പാക്കിസ്ഥാന്‍ സ്വദേശിയായ ഖമര്‍ മൊഹ്സിന്‍ ഷെയ്ഖ് വിവാഹത്തിന് ശേഷമാണ് ഇന്ത്യയിലെത്തുകയായിരുന്നു.

Published by

ന്യൂദല്‍ഹി : പതിവ് തെറ്റിക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇത്തവണയും രാഖി അയച്ച് പാക്കിസ്ഥാന്‍ സ്വദേശിനി. താപാലിലൂടെയാണ് ഇത്തവണ ഖമര്‍ മൊഹ്സിന്‍ ഷെയ്ഖ് എന്ന പാക് സ്വദേശിനി രാഖി അയച്ചിരിക്കുന്നത്. അദ്ദേഹത്തെ നേരിട്ടുകണ്ട് രാഖി കെട്ടിക്കൊടുക്കാന്‍ താത്പ്പര്യമുണ്ടെന്നും അവര്‍ പറഞ്ഞു.  

25 വര്‍ഷത്തിലധികമായി രക്ഷാ ബന്ധന്‍ ദിനത്തില്‍ ഇവര്‍ പ്രധാനമന്ത്രിക്ക് രാഖി നല്‍കുന്നുണ്ട്.  പാക്കിസ്ഥാന്‍ സ്വദേശിയായ ഖമര്‍ മൊഹ്സിന്‍ ഷെയ്ഖ് വിവാഹത്തിന് ശേഷമാണ് ഇന്ത്യയിലെത്തുകയായിരുന്നു.  

പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും വിളിച്ചാല്‍ ദല്‍ഹിയില്‍ പോയി ഇത്തവണയും രാഖി ബന്ധിക്കുമെന്ന് ഖമര്‍ അറിയിച്ചിട്ടുണ്ട്. തന്റെ സഹോദരന് രാഖി കെട്ടാന്‍ അവസരം ലഭിക്കുന്നതില്‍ അതീവ സന്തോഷവതിയാണെന്നായിരുന്നു കഴിഞ്ഞ വര്‍ഷം നരേന്ദ്ര മോദിയ്‌ക്ക് രാഖി കെട്ടി നല്‍കിയ ശേഷം അവര്‍ പ്രതികരിച്ചത്.  

താനും കുടുംബവും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഏറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും ഖമര്‍ മെഹ്സിന്‍ കൂട്ടിച്ചേര്‍ത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by