തൊടുപുഴ: തൊടുപുഴ നഗരത്തില്‍ തെരുവായ ശല്യം രൂക്ഷമാകുന്നു. ഇരുചക്ര വാഹനങ്ങള്‍ക്ക് വട്ടം ചാടുന്നതും വാഹനങ്ങള്‍ക്ക് പിന്നാലെ കുതിച്ചെത്തുന്നതും പതിവാകുകയാണ്. സംഭവത്തില്‍ നടപടി സ്വീകരിക്കാതെ നഗരസഭ അധികൃതര്‍
ലോക്ക് ഡൗണിന് ശേഷമാണ് നഗരത്തില്‍ നായകളുടെ ശല്യം പെരുകിയത്. വൈകുന്നേരങ്ങളിലും രാത്രിയിലുമാണ് നായ്ക്കള്‍ കൂടുതലായി ടൗണിലിറങ്ങുന്നത്. മങ്ങാട്ടുക്കവല, വെങ്ങല്ലൂര്‍, കാരിക്കോട് മേഖലകളിലാണ് നായ് ശല്യം പെരുകുന്നത്. രാത്രിക്കാലങ്ങളില്‍ വാഹനങ്ങളുടെ തിരക്ക് കുറയുന്നതോടെയാണ് നായ്ക്കള്‍ കൂട്ടത്തോടെ ടൗണിലെത്തുന്നത്.
റോഡിന്റെ നടുവില്‍ കൂട്ടമായി നില്ക്കുന്നതും കിടന്നുറങ്ങുന്നതും പതിവാണ്. ഇരുചക്ര വാഹനങ്ങളിലെത്തുന്നവര്‍ക്ക് നേരെ കുരച്ചുകൊണ്ട് ഓടി എത്തുന്നതും വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. മങ്ങാട്ടുക്കവല, കാരിക്കോട് മേഖലകളിലാണ് കൂടുതലായും നായ്ക്കള്‍ അലഞ്ഞ് തിരിയുന്നത്. മത്സ്യ-ഇറച്ചി വേസ്റ്റുകളാണ് ഇവയുടെ പ്രധാന ആഹാരം. ഇത്തരത്തിലുള്ള ഭക്ഷണം തേടിയാണ് രാത്രിയിവ കൂട്ടത്തോടെ ടൗണിലെത്തുന്നത്. എന്നാല്‍ പകല്‍ സമയത്തും മഴയുള്ളപ്പോളും നായ്ക്കളെ കാണാനുമില്ല. തെരുവ് നായ ശല്യം പരിഹരിക്കുന്നതിന് നഗരസഭ അധികൃതര്‍ എത്രയും വേഗം നടപടി എടുക്കണമെന്നാണ് പ്രദേശവാസികളുടേയും വാഹന യാത്രക്കാരുടേയും ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: