ചെറുതോണി: ജില്ലയില്‍ ഇന്നലെ കൊറഓണ സ്ഥിരീകരിച്ച ആറ് പേരില്‍ അഞ്ച് പേരും ചെറുതോണി നിവാസികള്‍. ആറും സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. അതേ സമയം ഇന്നലെ 31 പേര് രോഗമുക്തരായി
1. ഏലപ്പാറ സ്വദേശി (49)
2. ചെറുതോണി സ്വദേശികളായ ആറ് വയസുകാരന്,
പുരുഷന്മാരായ- 35, 39, 65 വയസുകാര്‍, 56കാരി.
കുട്ടിക്കും, മൂന്ന് പുരുഷന്മാര്ക്കും, സ്ത്രീയ്ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. കരിമ്പനിലെ ഹോട്ടല്‍ തൊഴിലാളിയുടെ ഭാര്യയില്‍ നിന്നാണ് ചെറുതോണി പോസ്റ്റ് ഓഫീസ് റോഡ് കോളനിയില്‍ രോഗം വ്യാപിച്ചത്. ഇതോടെ ജില്ലാ ആസ്ഥാന പഞ്ചായത്തായ വാഴത്തോപ്പിലെ പത്താം വാര്‍ഡില്‍ മാത്രം രോഗികളുടെ എണ്ണം നാല്പത് പിന്നിട്ടു. കോളനിയിലുള്ള ഭൂരിഭാഗം ആളുകള്‍ സ്വന്തം വീട്ടിലോ, സമ്പര്‍ക്കം ഒഴിവാക്കാനായി വാടകക്ക് എടുത്ത വീടുകളിലുമാണ് താമസിച്ച് വരുന്നത് .
പഞ്ചായത്ത് കണ്ടെയ്മെന്റ് സോണ്‍ ആക്കിയതിന് പുറമെ ചെറുതോണി ടൗണ്‍ ഉള്‍പ്പെടുന്ന പ്രദേശം ഇന്ന് വരെ ട്രിപ്പിള്‍ ലോക്ക് ഡൗണിലാണ്. നിലവില്‍ പരിശോധനക്കയച്ച ശ്രവത്തില്‍ പോസിറ്റീവ് കണ്ടെത്തുകയാണെങ്കില്‍ ലോക്ക് ഡൗണ്‍ നീട്ടേണ്ടി വരും, ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ അവശ്യ സാധനങ്ങള്‍ പോലും വാങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാര്‍.
രോഗമുക്തി: 1. പന്നിമറ്റം സ്വദേശി(13), 2. കഞ്ഞിക്കുഴി സ്വദേശി(63), 3. കൂവപ്പള്ളി സ്വദേശി(28), 4. ചേലച്ചുവട് സ്വദേശി (30), 5. കരിമ്പന്‍ സ്വദേശി(40), 6. മൂന്നാര്‍ സ്വദേശി(18), 7. ഉപ്പുതോട് സ്വദേശിനി(45), 8. അടിമാലി സ്വദേശി(45), 9. രാജാക്കാട് സ്വദേശി(27), 10. ഉടുമ്പന്‍ചോല സ്വദേശി(27), 11. കരുണാപുരം സ്വദേശി(29), 12. നെടുങ്കണ്ടം സ്വദേശി(20), 13. ഉടുമ്പന്‍ചോല സ്വദേശി(45), 14. കുമളി സ്വദേശിനി(30), 15. കുമളി സ്വദേശി(50), 16. കുമളി റോസാപ്പൂക്കïം സ്വദേശിനി(12), 17. കഞ്ഞിക്കുഴി സ്വദേശി(51), 18. കുമളി സ്വദേശി(39), 19. കുറ്റിയാര്‍വാലി സ്വദേശിനി(15), 20. രാജാക്കാട് സ്വദേശി(58), 21. കരുണാപുരം സ്വദേശി(48), 22. വണ്ടിപ്പെരിയാര്‍ സ്വദേശിനി(19), 23. കരുണാപുരം സ്വദേശിനി(42), 24. കരുണാപുരം സ്വദേശിനി(45), 25. ചിന്നക്കനാല്‍ സ്വദേശി(56), 26. കരുണാപുരം സ്വദേശി(38), 27. കുമളി സ്വദേശി(23), 28. കോഴിമല സ്വദേശിനി(40), 29. മൂന്നാര്‍ സ്വദേശി(28), 30. മറയൂര്‍ സ്വദേശി(31), 31. നെടുങ്കണ്ടം സ്വദേശി(49).
ഇതോടെ ജില്ലയില്‍ രോഗം ബാധിച്ചവര്‍ 744 ആയി ഉയര്‍ന്നു. ഈ മാസം മാത്രം 638 പേര്‍ക്കാണ് ജില്ലയില്‍ രോഗം കണ്ടെത്തിയത്. ഇതില്‍ രണ്ട് പേര് മരിച്ചു. ഇതുവരെ ആകെ 393 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. 349 പേരാണ് ചികിത്സയിലുള്ളത്. എറണാകുളം-5, തിരുവനന്തപുരം- 1, കോട്ടയം-3, ആലപ്പുഴ-1 എന്നിവരും ഇതില്‍ ഉള്‍പ്പെടും. ഇത് കൂടാതെ ഇതര ജില്ലക്കാരായ നാല് പേര് ജില്ലയിലും ചികിത്സയിലുണ്ട്. ഇന്നലെ മാത്രം 576 പേരുടെ സാമ്പിളാണ് ശേഖരിച്ചത്. ഇതടക്കം 1403 പേരുടെ ഫലം ഇനിയും വരാനുണ്ട്.
ഫലം ലഭിക്കുന്നത് വൈകുന്നു
പുതുക്കിയ പോര്‍ട്ടല്‍ വഴിയാണ് ഇന്നലെ മുതല്‍ കൊറോണ രോഗ ബാധയുടെ കണക്കുകള്‍ നല്‍കുന്നത്. ഇതിലുണ്ടായ സാങ്കേതിക പ്രശ്നാണ് രോഗികളുടെ എണ്ണം കൃത്യമായി പുറത്ത് വിടാതെ വൈകിപ്പിക്കുന്നത്. അതേ സമയം ഫലം വന്നവരെ ആശുപത്രിയിലേക്ക് മാറ്റുന്നതിനും ഇത് തടസമാകുന്നുണ്ട്. ഇടുക്കിയില്‍ മാത്രം രണ്ട് ദിവസത്തെ ഏതാണ്ട് മുഴുവന്‍ ഫലങ്ങളും ഇനിയും കിട്ടാനുണ്ട്. ഇത്തരത്തില്‍ ഫലം വരാന്‍ വൈകുന്നത് കൃത്യ സമയത്ത് വേണ്ട ചികിത്സ കിട്ടുന്നതിനും മറ്റ് രോഗികളിലേക്ക് രോഗം പകരുന്നതടക്കം തടയുന്നതിനും വിലങ്ങ് തടിയാകുന്നുണ്ട്.
തൊടുപുഴയില്‍ നിയന്ത്രണം തുടരുമോ..?
തൊടുപുഴ നഗരസഭ പരിധിയില്‍ കഴിഞ്ഞവാരം ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ തുടരുന്ന കാര്യം നാളെ നടക്കുന്ന യോഗത്തില്‍ തീരുമാനിക്കും. തൊടുപുഴയിലെ വിവിധ വ്യാപാരി പ്രതിനിധികളും നഗരസഭ ചെയര്‍പേഴ്സണ്‍, സെക്രട്ടറി, പോലീസ്, ആരോഗ്യവകുപ്പ് തുടങ്ങിയവരുടെ ഓണ്‍ലൈന്‍ യോഗത്തിന് ശേഷമാകും ഇക്കാര്യം തീരുമാനിക്കുക.
നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ 9 മുതല്‍ വൈകിട്ട് അഞ്ച് വരെയും ഇതിന് പുറമെ ഹോട്ടലുകള്‍ക്ക് വൈകിട്ട് 5-8 വരെ പാഴ്സല്‍ നല്കുവാനുമാണ് നിലവില്‍ അനുമതിയുള്ളത്. മത്സ്യ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനവും വഴിയോര കച്ചവടങ്ങളും തട്ടുകടകളുടെ കച്ചവടവും നിരോധിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളിലാണ് നാളെ തീരുമാനം പ്രതീക്ഷിക്കുന്നത്. വഴിയോര-മത്സ്യക്കച്ചവടം തുടങ്ങാന്‍ അനുവദിക്കാന്‍ സാധ്യതയില്ല. വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിനും നിയന്ത്രണം തുടരുമെന്നാണ് സൂചന.
ജില്ലയിലെ ഏറ്റവും പ്രധാന മാര്‍ക്കെറ്റെന്ന നിലയില്‍ ദിവസവും ആയിരക്കണക്കിന് പേര് വന്ന് പോകുന്ന സ്ഥലമാണ് തൊടുപുഴ. എറണാകുളം, കോട്ടയം ജില്ലകളുമായി ഏറ്റവും അടുത്ത് കിടക്കുന്നു. ഇതിനാല്‍ ആരൊക്കെ വന്നുപോകുന്നുവെന്നത് കൃത്യമായി അറിയാനാകില്ല. പുലര്‍ച്ചെ ആരംഭിക്കുന്ന മാര്‍ക്കറ്റില്‍ ദിവസവും നിരവധി ലോറികളാണ് തമിഴ്നാട്ടില്‍ നിന്നടക്കം എത്തുന്നത്. ഇത്തരത്തില്‍ നിരവധി കാര്യങ്ങള്‍ വിലയിരുത്തുകയും സമീപത്തെ മറ്റ് മാര്‍ക്കറ്റുകളുടെ അനുഭവം കൂടിയും പരിഗണിച്ചാണ് ജില്ലാ കളക്ടര്‍ ഇത്തരമൊരു തീരുമാനമെടുത്തത്. വിവിധ ഉപഭോക്താക്കളും കച്ചവടക്കാരും കൃത്യമായ നിയന്ത്രണം സ്വയം തുടര്‍ന്നില്ലെങ്കില്‍ തൊടുപുഴയെ വലിയ ദുരന്തമാകും കാത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: