തവിഞ്ഞാല്‍: വാളാട് രോഗവ്യാപനം മക്കിമല ഗവ: എല്‍പിസ്കൂളില്‍ നടത്തിയ ആന്റി ജന്‍ ടെസ്റ്റ് എല്ലാ റിസള്‍ട്ടും നെഗറ്റീവ്. വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളുമടകം 56 ആളുകളുടെ ടെസ്റ്റുകളാണ് നെഗറ്റീവായത്. വാളാട് പ്രദേശത്ത് രോഗവ്യാപനം ആശങ്കാജനകമായി തുടരുമ്പോള്‍ മക്കിമലയില്‍ നടന്ന ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവായത് ആരോഗ്യ വകുപ്പിനെ സംബദ്ധിച്ച് ആശ്വാസകരവുമായി.
ഇക്കഴിഞ്ഞ 22ാം തീയ്യതിമക്കിമലഗവ: എല്‍പി സ്കൂളില്‍ ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ട് എത്തിയ വാളാട് സ്വദേശിയായ അധ്യാപകന് കൊറോണ് സ്ഥിരീകരിച്ചതോടെയാണ് മക്കിമല സ്കൂളിലെ 5 അധ്യാപകരുടെയും 11 വിദ്യാര്‍ത്ഥികളുടെയും കഞ്ഞി വെക്കുന്ന ആയയും ഒപ്പം കുട്ടികളുടെയും രക്ഷിതാക്കളുള്‍പ്പെടെ 56 പേരുടെ ആന്റിജന്‍ ടെസ്റ്റാണ് നടന്നത്. പേര്യ സിഎച്ച്സിക്ക് കീഴിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രവിത,ആശാ വര്‍ക്കര്‍മാരായ മേരി മാത്യു, ജൂഡി ജോണി എന്നിവരുടെ നേതൃത്വത്തിലുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ സംഘമാണ് ടെസ്റ്റിന് നേതൃത്വം നല്‍കിയത്.
പരിശോധനയില്‍ എല്ലാ റിസള്‍ട്ടും നെഗറ്റീവായതോടെയാണ് അധ്യാപകരുടെയും രക്ഷിതാക്കളുടെയും പ്രദേശവാസികളുടെയും ആശങ്കയകന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: