ലണ്ടന്‍: വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ വിജയം നേടിയ ടീമിനെ പാക്കിസ്ഥാനെതിരായ ആദ്യ ടെസ്റ്റിനുള്ള ടീമിലും ഇംഗ്ലണ്ട് നിലനിര്‍ത്തി. നിര്‍ണായക മൂന്നാം ടെസ്റ്റില്‍ വിജയം നേടിയാണ് ഇംഗ്ലണ്ട് പാക്കിസ്ഥാനെതിരായ പരമ്പര 2-1ന് സ്വന്തമാക്കിയത്. ആദ്യ ടെസ്റ്റില്‍ നിന്ന് തഴയപ്പെട്ട ശേഷം ടീമില്‍ തിരിച്ചെത്തിയ ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ് രണ്ട് ടെസ്റ്റുകളിലായി പതിനാറ് വിക്കറ്റുകള്‍ വീഴ്ത്തി മാന്‍ ഓഫ് ദ സിരീസ് പുരസ്കാരം സ്വന്തമാക്കി.
പാക്കിസ്ഥാനെതിരെയും ഇംഗ്ലണ്ട് മൂന്ന് ടെസ്റ്റുകളാണ് കളിക്കുക. ആദ്യ ടെസ്റ്റ് ആഗസ്റ്റ് അഞ്ചിന് ആരംഭിക്കും. ബയോ സെക്യൂര്‍ സാഹചര്യത്തിലാണ് മത്സരങ്ങള്‍ നടത്തുന്നത്. സ്റ്റേഡിയത്തിലേക്ക് കാണികള്‍ക്ക് പ്രവേശനം ഉണ്ടാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: