ബാംഗളുരു: കൊറോണ പടരുന്ന സാഹചര്യത്തില്‍ ക്ലാസ് മുറികളും തൊഴിലിടങ്ങളും വീട്ടില്‍ തന്നെ ഒരുക്കിയവരാണ് നമ്മള്. പഠനങ്ങളും കോണ്‍ഫറന്‍സുകളും ഓണ്‍ലൈന്‍ ആയപ്പോള്‍ നമ്മള് സമീപിച്ചതാകട്ടെ വിദേശ നിര്‍മിത ആപ്പുകളെയും. അവയില്‍ ചിലത് സുരക്ഷയെ തന്നെ ബാധിച്ചേക്കാമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഈ അവസരത്തില്‍ ക്ലാന്മീറ്റിംഗ് എന്ന പേരില്‍ ഇന്ത്യന്‍ നിര്‍മിത വീഡിയോ കോണ്ഫറണ്സ് ആപ്പ് അവതരിപ്പിച്ചിരിക്കുകയാണ് ബാംഗളൂരില്‍ നിന്ന് കുറച്ച് യുവാക്കള്‍.
ഈ വീഡിയോ കോണ്‍ഫെറെന്‍സിങ് അപ്ലിക്കേഷന്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്കും മറ്റു ഓണ്‍ലൈന്‍ മീറ്റിംഗുകള്‍ക്കും അനുയോജ്യമായ രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. സോഫ്റ്റ്വെയര് മേഖലയില്‍ ജോലി ചെയ്യുന്ന മലയാളി ഉള്‍പ്പെടെ മൂന്നു യുവാക്കളാണ് ഈ സംരഭത്തിന് പിന്നില്‍.
https://clanmeeting.com/?fbclid=IwAR2Hn_J6lbzOrg8U7yIJMtKu62pFYPShcYpfDzyY8bvOwhm9ygSTP5irG0k
മൊബൈലില്‍ നിന്നും ലാപ്ടോപ്പില്‍ നിന്നും ഉപയോഗിക്കാവുന്ന ഈ സൊല്യൂഷന്, സ്ക്രീന്‍ ഷെയറിങ്, ലൈവ് യൂട്യൂബ് സ്ട്രീമിംഗ്, റെക്കോര്‍ഡിങ്, സ്പീച് ടു ടെക്സ്റ്റ് ട്രാന്സ്ലേഷന് തുടങ്ങിയ നിരവധി ഫീച്ചറുകളുമായാണ് ഈ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: