ന്യൂദല്‍ഹി: രാജ്യത്ത് കൊറോണ രോഗമുക്തരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു. ഇന്ന് 32,553 പേര് കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടതോടെയാണ് രോഗ മുക്തരുടെ എണ്ണം ദശലക്ഷം പിന്നിട്ടത്. ഇത് തുടര്‍ച്ചയായ ഏഴാം ദിവസമാണ് ഇന്ത്യയില്‍ രോഗം ഭേദമാകുന്നവരുടെ എണ്ണം 30,000 പിന്നിടുന്നത്.
64.44 ശതമാനമാണ് രാജ്യത്തെ ഇപ്പോഴത്തെ രോഗമുക്തി നിരക്ക്. 10,20,582 പേരാണ് ആകെ രോഗ മുക്തര്‍. രോഗമുക്തി നിരക്കിലെ പ്രതിദിന ശരാശരി ജൂലൈ ആദ്യവാരം 15,000 ആയിരുന്നത് കഴിഞ്ഞ ആഴ്ച 35,000 ആയി വര്‍ദ്ധിച്ചു. ആഗോളതലത്തില്‍ മരണ നിരക്ക് പിടിച്ചു നിര്‍ത്താന്‍ സാധിച്ച ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. 2.21 ശതമാനമാണ് രാജ്യത്തെ കൊറോണ മരണ നിരക്ക്.
കോവിഡ് മുക്തരായവരുടെയും ചികിത്സയില്‍ ഉള്ളവരുടെയും എണ്ണത്തിലുള്ള വ്യത്യാസം 4,92,340 ആണ്. ഇതോടെ, രോഗമുക്തരുടെ എണ്ണം ചികിത്സയില്‍ ഉള്ളവരുടെ എണ്ണത്തിന്റെ 1.9 മടങ്ങായി. (5,28,242 പേര് നിരീക്ഷണത്തിലാണ്).
പ്രതികരിക്കാൻ ഇവിടെ എഴുതുക: