തിരുവനന്തപുരം: അന്തരിച്ച നടന് അനില്‍ മുരളിയെ അനുസ്മരിച്ച് മുഖ്യമന്ത്രിയും സാംസ്കാരികമന്ത്രിയും. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 200 ഓളം സിനിമകളില്‍ വില്ലനായും സ്വഭാവ നടനായും തിളങ്ങാന്‍ അനില്‍ മുരളിക്ക് സാധിച്ചു. അദ്ദേഹത്തിന്റെ പരുക്കന്‍ വേഷങ്ങള്‍ ശ്രദ്ധേയമായിരുന്നു. അനില്‍ മുരളിയുടെ വേര്‍പാടില്‍ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
ചലച്ചിത്ര നടന് അനില്‍ മുരളിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു മന്ത്രി എകെ ബാലന് പറഞ്ഞു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടയില്‍ വിവിധ ഭാഷകളിലായി ഇരുനൂറോളം സിനിമകളില്‍ അഭിനയിച്ച അദ്ദേഹം മലയാള സിനിമയില്‍ ഇടം നേടിയ പ്രതിഭാധനനായ അഭിനേതാവാണ്. അകാലത്തിലുണ്ടായ നിര്യാണം മലയാള സിനിമക്ക് വലിയ നഷ്ടമാണ്. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: