മോസ്കോ: കൊറോണ വ്യാപനത്തെ പിടിച്ചു നിര്‍ത്തുന്നതിനായുള്ള വാക്സിന് ഓഗസ്റ്റ് 10-12 ഇടയില്‍ അവതരിപ്പിക്കുമെന്ന് റഷ്യ. ലോകത്ത് ആദ്യമായി കൊറോണ വാക്സിന് പുറത്തിറക്കുക തങ്ങളായിരിക്കുമെന്നും റഷ്യ അവകാശപ്പെട്ടു.
റഷ്യയിലെ ഗമാലിയ ഇന്‍സ്റ്റിറ്റ്യൂട്ടാണ് വാക്സിന് പുറത്തിറക്കുന്നത്. ലോകത്തെ ആദ്യത്തെ ഫലപ്രദമായ കൊറോണ വൈറസ് വാക്സിന് ഇതായിരിക്കാം എന്നാണ് റഷ്യന്‍ ഗവേഷകരുടെ അവകാശവാദം. ഓഗസ്റ്റ് 15-16 നകം വാക്സിന് അംഗീകരിക്കാമെന്ന് റഷ്യയിലെ സ്റ്റേറ്റ് ആര്‍ഐഎ നോവോസ്റ്റി വാര്‍ത്താ ഏജന്‍സിയും നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഈ വാക്സിനുള്ള മനുഷ്യ പരീക്ഷണങ്ങള്‍ റഷ്യന്‍ സ്റ്റേറ്റ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആരംഭിച്ചിട്ടുണ്ട്. ജൂലൈ 27 ന് അഞ്ചു സന്നദ്ധ പ്രവര്‍ത്തകരില്‍ കുത്തിവച്ചതായും ആര്‍ഐഎ പറയുന്നു. കോവിഷീല്‍ഡ് എന്നു പേരിട്ടിരിക്കുന്ന കൊറോണ വൈറസ് വാക്സിന് അസ്ട്രാസെനെക്കയും ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയും സംയുക്തമായാണ് നിര്‍മിച്ച് വിപണയില്‍ ഇറക്കുന്നത്. ലോകം കാത്തിരിക്കുന്ന മരുന്ന് തങ്ങള്‍ ഉടന്‍ വിപണിയില്‍ എത്തിക്കുമെന്നും ഇവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: