ഇസ്താംബുള്‍: ഹാഗിയ സോഫിയ വിഷയത്തില്‍ പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ സാമൂഹ്യ മാധ്യമങ്ങള്‍ക്ക് വിലങ്ങിടാന്‍ നടപടികളുമായി തുര്‍ക്കി ഭരണകൂടം. ഇതു സംബന്ധിച്ച് തീരുമാനങ്ങള്‍ കൈക്കൊള്ളാനുളള അധികാരം ഭരണകൂടത്തിന് തുര്‍ക്കി പാര്‍ലമെന്റ് വിട്ടുനല്‍കി.
മതമൗലിക വാദത്തെ പ്രോത്സാഹിപ്പിക്കുന്ന എര്‍ദോഗന്റെ നയങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര തലത്തിലും രാജ്യത്തിനകത്തും പ്രതിഷേധം ശക്തമാകുകയാണ്. സര്‍ക്കാരിനെതിരായ സന്ദേസങ്ങള്‍ പ്രചരിക്കാതിരിക്കാനാണ് സാമൂഹ്യമാധ്യമങ്ങളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ വിലക്കിക്കൊണ്ടുള്ള നടപടി.
നിലവില്‍ ദശലക്ഷത്തില്‍ അധികം പേര് തുര്‍ക്കിയില്‍ ഫേസ്ബുക്ക്, ട്വിറ്റര്‍ അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. തുര്‍ക്കി സമൂഹത്തിന്റെ ബാഹ്യമായ ബന്ധം വിഛേദിച്ച് മതമൗലിക നടപടികള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ പുറംലോകത്തെ അറിയിക്കാതിരിക്കാനാണ് എര്‍ദോഗന്റെ ഇത്തരത്തിലുള്ള നീക്കങ്ങള്‍ എന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പര്‍ട്ട് ചെയ്യുന്നത്.
ക്രിസ്ത്യന്‍ ആരാധനാകേന്ദ്രമായിരുന്ന ഹാഗിയ സോഫിയയെ കഴിഞ്ഞ ദിവസം മസ്ജിദാക്കി മാറ്റിയിരുന്നു. ഓട്ടോമന്‍ പട ഹാഗിയ സോഫിയ മുസ്ലിം പള്ളി ആക്കുന്നതിന് മുമ്പ് ആയിരത്തിലേറെ വര്‍ഷം ഇത് ക്രിസ്ത്യന്‍ ആരാധനാകേന്ദ്രമായിരുന്നു. തുടര്‍ന്ന് 1453ന് ക്രിസ്ത്യന്‍പള്ളി മസ്ജിദാക്കി മാറ്റിയിരുന്നു. പിന്നീട് 1934ല്‍ പള്ളി മ്യൂസിയം ആക്കി മാറ്റിയിരുന്നു. തുടര്‍ന്ന് ഇപ്പോള്‍ എര്ദൊഗനാണ് പള്ളി വീണ്ടും മസ്ജിദാക്കി മാറ്റുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: