വട്ടപ്പാറ: ആറംഗ സംഘം കട ഉടമയെ ആക്രമിച്ചതായി പരാതി. വട്ടപ്പാറ ജംഗ്ഷനിലെ ജോര്‍ദാന്‍ വീട്ടില്‍ ഫര്‍ണിച്ചര്‍ ഉടമ പ്രശാന്ത്നഗര്‍ ശീമവിളമുക്ക് ജോര്‍ദാന്‍ ഹൗസില്‍ റിജുമോന്‍ (29) നെയാണ് ആറംഗ സംഘം ആക്രമിച്ചത്.
ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. കടയില്‍ അതിക്രമിച്ചു കയറിയ അക്രമി സംഘം മരക്കഷണങ്ങള്‍ കൊണ്ട് റിജുവിനെ മര്‍ദിക്കുകയായിരുന്നു. അക്രമത്തെ തുടര്‍ന്ന് ഓടിയ റിജുവിനെ അക്രമികള്‍ പിന്തുടര്ന്ന് മര്‍ദിച്ചു.
റിജുമോന്റെ അനുജന് ഒരു പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുവന്നിരുന്നു. ഇതിന്റെ പ്രതികാരമായി പെണ്‍കുട്ടിയുമായി ബന്ധപ്പെട്ടവര്‍ ആസൂത്രിതമായി ആക്രമിക്കുകയായിരുന്നുവെന്ന് പറയുന്നു. സമീപത്തെ സിസിടിവിയില്‍ നിന്നും ദൃശ്യങ്ങള്‍ ശേഖരിച്ച് വട്ടപ്പാറ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: