നാഗര്‍കോവില്‍: പീഡനശ്രമ കേസില്‍ ഒളിവില്‍ പോയ മുന്‍ എംഎല്‍എയും, ഇരയായ പെണ്‍കുട്ടിയുടെ മാതാവും ഉള്‍പ്പെടെ അഞ്ചു പേര് അറസ്റ്റില്‍. നാഗര്‍കോവില്‍ മുന്‍ എംഎല്‍എ നാഞ്ചില് മുരുകേശനെയാണ് തിരുനെല്‍വേലി ഉവരിയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്.
യുവാവിനോടൊപ്പം 15 കാരിയായ പെണ്‍കുട്ടിയെ കാണാനില്ലെന്ന് മാതാവ് നല്കിയ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പോലീസ് ഇരുവരേയും അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി കണ്ടത്തി.
കന്യാകുമാരി ശിശു വികസന സമിതി ചോദ്യം ചെയ്തതില്‍ മാതാവിന്റെ ഒത്താശയോടെയാണ് പീഡനം നടന്നതെന്ന് സമിതി കണ്ടത്തി വനിതാ പോലീസിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: