Thursday, May 15, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സിപിഎം ഭരിക്കുന്ന പഞ്ചായത്തില്‍ പട്ടിണിക്കാരുടെ അപേക്ഷകള്‍ ചവറ്റുകുട്ടയില്‍; പൊന്നമ്മ ‘ലൈഫിനായി’കാത്തിരിക്കുന്നു

ആര്യങ്കോട് പഞ്ചായത്തിലെ മഞ്ചങ്കോട് വാര്‍ഡില്‍ ഇടയ്‌ക്കോട് മേക്കിന്‍കരവീട്ടില്‍ പൊന്നമ്മയുടെ കുടുംബം മരണത്തെ മുഖാമുഖം കണ്ടാണ് കഴിയുന്നത്. ഒന്നുകില്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള മണ്ണുകൊണ്ട് നിര്‍മിച്ച വീട് തകര്‍ന്നുവീണ്, അല്ലെങ്കില്‍ ഭക്ഷണം കിട്ടാതെ. രണ്ടായാലും കാരണക്കാര്‍ ആര്യങ്കോട് ഗ്രാമപഞ്ചായത്ത് അധികൃതരാണ്.

Janmabhumi Online by Janmabhumi Online
Jul 30, 2020, 01:43 pm IST
in Thiruvananthapuram
FacebookTwitterWhatsAppTelegramLinkedinEmail

സജിചന്ദ്രന്‍ കാരക്കോണം

ഒറ്റശേഖരമംഗലം: ലൈഫ് ഭവന പദ്ധതിയില്‍ ഇതുവരെ അനുകൂല്യം ലഭിക്കാത്തവര്‍ക്കായി  ആഗസ്റ്റ് 1 മുതല്‍ 15 വരെ അപേക്ഷിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്ന സമയമാണിത്. എന്നാല്‍ പല തവണ അപേക്ഷിച്ചിട്ടും പരിഗണിക്കപ്പെടാതെ പോയ അശരണരായ നിര്‍ധന കുടുംബങ്ങള്‍ ഏറെയാണ്. അര്‍ധപട്ടിണിക്കാരുടെ അപേക്ഷകള്‍ പലപ്പോഴും ചവറ്റുകുട്ടയിലാണ്. ഇത്തരക്കാരെ കണ്ണുതുറന്നു കാണാന്‍ അധികൃതര്‍ ഇനിയെങ്കിലും തയാറാകണമെന്നുമാത്രം.                

ആര്യങ്കോട് പഞ്ചായത്തിലെ മഞ്ചങ്കോട് വാര്‍ഡില്‍ ഇടയ്‌ക്കോട് മേക്കിന്‍കരവീട്ടില്‍ പൊന്നമ്മയുടെ  കുടുംബം മരണത്തെ മുഖാമുഖം കണ്ടാണ് കഴിയുന്നത്. ഒന്നുകില്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള മണ്ണുകൊണ്ട് നിര്‍മിച്ച വീട് തകര്‍ന്നുവീണ്, അല്ലെങ്കില്‍ ഭക്ഷണം കിട്ടാതെ. രണ്ടായാലും കാരണക്കാര്‍ ആര്യങ്കോട് ഗ്രാമപഞ്ചായത്ത്  അധികൃതരാണ്.

വര്‍ഷങ്ങളായി സിപിഎം ഭരിക്കുന്ന പഞ്ചായത്തില്‍ ഒരു നേരത്തെ ആഹാരത്തിനു പോലും വകയില്ലാതെ, തകര്‍ന്നു കൊണ്ടിരിക്കുന്ന വര്‍ഷങ്ങള്‍ പഴക്കമുള്ള ഒറ്റമുറി വീട്ടിലാണ് നാലു വയോധികരുടെ താമസം. 102 വയസ്സുള്ള പൊന്നമ്മയും മക്കളായ സുലോചന (68), വിശാലാക്ഷി (63), നാഗപ്പന്‍ നായര്‍ (61) എന്നിവരാണ് ദുരവസ്ഥയില്‍ കഴിയുന്നത്. മൂത്തമകളായ സുലോചനയ്‌ക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാഴ്ച നഷ്ടമായി. കാഴ്ച മങ്ങിത്തുടങ്ങിയപ്പോള്‍ തന്നെ ആശുപത്രിയിലെത്തിയ സുലോചനയ്‌ക്ക് ഓപ്പറേഷന്‍ ചെയ്താല്‍ കാഴ്ച തിരികെ ലഭിക്കുമെന്നാണ് ഡോക്ടര്‍ നല്‍കിയ നിര്‍ദേശം. ആഹാരത്തിനുപോലും വഴിയില്ലാതെ നേരത്ത് ഓപ്പറേഷനെക്കുറിച്ച് ചിന്തിച്ചതുപോലുമില്ല. ഇപ്പോള്‍ കാഴ്ച പൂര്‍ണമായും നഷ്ടമായി.

  മൂന്നാമത്തെ മകനായ നാഗപ്പന്‍ നായര്‍ മാനസിക രോഗിയാണ്. ഇദ്ദേഹത്തിന് മാസം മരുന്ന് വാങ്ങാന്‍ വേണം ആയിരത്തോളം രൂപ. രണ്ടാമത്തെ മകളായ വിശാലാക്ഷിയാണ് ഇപ്പോള്‍ കുടുംബം പുലര്‍ത്തുന്നത്. വിശാലാക്ഷിയുടെ കല്യാണം കഴിഞ്ഞുവെങ്കിലും ഭര്‍ത്താവ് മരണപ്പെട്ടു. തുടര്‍ന്ന് അമ്മയ്‌ക്കും സഹോദരങ്ങള്‍ക്കും വേണ്ടിയാണ് ഇവര്‍ ജീവിക്കുന്നത്.

  മഴക്കാലമായതോടെ വര്‍ഷങ്ങള്‍ പഴക്കമുള്ള വീട്ടില്‍ ഭയത്തോടെയാണ് കുടുംബം അന്തിയുറങ്ങുന്നത്. മലമൂത്ര വിസര്‍ജനം നടത്താന്‍ ഒരു ശൗചാലയം പോലും ഈ വീട്ടിലില്ല. ശൗചാലയത്തിനും വീടിനും വേണ്ടി പഞ്ചായത്തില്‍ അപേക്ഷയുമായി വിശാലാക്ഷി പലതവണ കയറിയിറങ്ങിയിട്ടും പഞ്ചായത്ത് അധികൃതരും വാര്‍ഡ് മെമ്പറും തിരിഞ്ഞു നോക്കാന്‍ പോലും തയാറായില്ലെന്നാണ് ഇവര്‍ പറയുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ വീട്ടില്‍ വരാറുണ്ടെന്നും വോട്ട് ചോദിച്ചശേഷം ജയിച്ചാല്‍ നിങ്ങള്‍ക്ക് വീടുനല്‍കുമെന്ന  വാഗ്ദാനം നല്‍കാറുണ്ടെന്നും കുടുംബം ആരോപിക്കുന്നു. ജയിച്ചശേഷം വര്‍ഷമിത്രയും കഴിഞ്ഞിട്ടും വാക്ക് പാലിച്ചിട്ടില്ല.

 വിശാലാക്ഷി ഇടയ്‌ക്ക് തൊഴിലുറപ്പിനു പോകുമായിരുന്നു. ഉച്ചയ്‌ക്ക് വീട്ടില്‍ വന്നു അസുഖബാധിതരായ അമ്മയ്‌ക്കും സഹോദരങ്ങള്‍ക്കും ഭക്ഷണം നല്‍കി തിരികെ ജോലിസ്ഥലത്ത് എത്തുമ്പോഴേക്കും സമയം താമസിക്കുന്നത് കാരണം വാര്‍ഡ് മെമ്പര്‍ വഴക്ക് പറഞ്ഞതായും അതുകൊണ്ട് തൊഴിലുറപ്പിന് പോകാതായെന്നും ഇവര്‍ പറയുന്നു. ഇപ്പോള്‍ തന്റെ അമ്മയ്‌ക്കുള്‍പ്പെടെ ഒരു നേരത്തെയെങ്കിലും ആഹാരം നല്‍കാന്‍ നാട്ടുകാരുടെയും, അയല്‍വാസികളുടെയും മുന്നില്‍ കൈനീട്ടേണ്ട അവസ്ഥയിലാണെന്നും വിശാലാക്ഷി നിറകണ്ണുകളോടെ പറയുന്നു. പൊന്നമ്മയെയും കുടുംബത്തെയും സഹായിക്കാന്‍ സന്മനസുള്ളവര്‍ക്കായി: സുലോചന. അക്കൗണ്ട് നമ്പര്‍: 13250100152004, ഫെഡറല്‍ ബാങ്ക്, ചെമ്പൂര്‍, ശളരെ രീറല: എഉഞഘ0001325

Tags: keralalifeLife mission
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രത്യേക പാർലമെന്റ് സമ്മേളനം രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത് എന്തിനെന്ന് മനസ്സിലാവുന്നില്ല : രാജീവ്‌ ചന്ദ്രശേഖർ

Kerala

കേരളത്തില്‍ മുസ്ലിം ജിഹാദ് പ്രവര്‍ത്തനങ്ങള്‍ ശക്തം: മിലിന്ദ് പരാണ്ഡേ

India

പാകിസ്ഥാനെ പിന്തുണച്ച് , ഓപ്പറേഷൻ സിന്ദൂരിനെതിരെ പോസ്റ്റ് : മലയാളി ആക്ടിവിസ്റ്റ് റെജാസ് സിദീഖിനെ പൊക്കി നാഗ്പൂർ പൊലീസ്

Thiruvananthapuram

കേരളം മുന്നോട്ടോ പിന്നോട്ടോ എന്ന് ആശങ്ക: കെ.എന്‍.ആര്‍. നമ്പൂതിരി

Kerala

സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം; വിഴിഞ്ഞത്തും കൊച്ചിയിലും സുരക്ഷ കൂട്ടി, അണക്കെട്ടുകൾക്കും സുരക്ഷ

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ ഉത്തരവാദിത്തമില്ലാത്ത തെമ്മാടി രാഷ്‌ട്രം; ആണവായുധങ്ങളുടെ മേൽനോട്ടം അന്താരാഷ്‌ട്ര ആറ്റമിക് എനര്‍ജി ഏജന്‍സി ഏറ്റെടുക്കണം: രാജ്‌നാഥ് സിങ്

ഒരിക്കൽ അമേരിക്ക തലയ്‌ക്ക് ഒരു കോടി യുഎസ് ഡോളർ പാരിതോഷികം പ്രഖ്യാപിച്ച കൊടും ഭീകരൻ, ഇന്ന് ട്രംപിന് കൈ കൊടുത്ത് സുഹൃത്തായി മാറി

സിയാല്‍ സമ്പൂര്‍ണ ഡിജിറ്റല്‍വത്കരണത്തിലേക്ക്

അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി; ഐഎന്‍എസ് വിക്രമാദിത്യ പടക്കളത്തിലേക്ക്

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ശ്രീനഗറിൽ; ഓപ്പറേഷൻ സിന്ദൂരിനു ശേഷമുള്ള ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്തും

പാശ്ചാത്യ രാജ്യങ്ങൾ ഇന്ത്യയെ പിന്തുണയ്‌ക്കണം : തുർക്കിക്കും ചൈനയ്‌ക്കും ഒരേ മുഖം , പാകിസ്ഥാനെ അവർ മറയാക്കുന്നു : ഡേവിഡ് വാൻസിന്റെ പ്രസ്താവന ഏറെ പ്രസക്തം

നരേന്ദ്രം പദ്ധതിക്ക് ശിലാന്യാസം; സേവനത്തിന്റെ പുത്തൻ അധ്യായം തുറന്ന് പാണ്ടനാട് സ്വാമി വിവേകാനന്ദ ഗ്രാമസേവാ സമിതി

തപസ്യ കലാ-സാഹിത്യ വേദി സംഘടിപ്പിച്ച ഡോ. എം.ജി.എസ്. നാരായണന്‍ അനുസ്മരണ സമ്മേളനം കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

എം.ജി.എസ്. ചരിത്രകാരന്മാര്‍ക്കിടയിലെ ശാസ്ത്രജ്ഞന്‍: ഡോ. പി. രവീന്ദ്രന്‍

നീരജ് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണല്‍

റൊണാള്‍ഡോ ജൂനിയര്‍ പോര്‍ച്ചുഗല്‍ അണ്ടര്‍ 15 ടീമില്‍ കളിക്കാനിറങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies