കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന സംഘത്തിലെ ഇടത് ബന്ധമുള്ള ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ അനീഷ് പി. രാജനെയാണ് സ്ഥലം മാറ്റിയത്. കൊച്ചിയില്‍ നിന്ന് നാഗ്പൂരിലേക്കാണ് ഇദ്ദേഹത്തെ സ്ഥലംമാറ്റിയത്.
കള്ളക്കടത്ത് കേസ് അന്വേഷിക്കുന്നതിന് മുമ്പ് ഇയാള്‍ മുഖ്യമന്ത്രി പിണറായിയുടെ ഓഫീസിന് ക്ലീന്‍ ചിറ്റ് നല്കാന് ശ്രമിച്ചിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ മറികടന്ന് ഇയാള്‍ മാധ്യമങ്ങളെ കാണുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് അനീഷിനെ അന്വേഷണ സംഘത്തില്‍ നിന്ന് മാറ്റിയിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ സ്ഥലമാറ്റം നല്‍കിയിരിക്കുന്നത്. ഇന്ന് രാവിലെയാണ് സ്ഥലംമാറ്റ ഉത്തരവ് പുറത്തിറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: