അടിമാലി: ഭവന ഭൂരഹിതരായ 13 പേര്‍ക്ക് കൂടി അടിമാലി ഗ്രാമപഞ്ചായത്തില്‍ കിടപ്പാടമൊരുങ്ങുന്നു. അടിമാലി ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് റോട്ടറി ക്ലബ്ബ് ഇന്റര്‍ നാഷണല്‍ എറണാകുളമാണ് ഭവനങ്ങള്‍ പണികഴിപ്പിച്ചിട്ടുള്ളത്.
അടിമാലി ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥയിലുള്ള മുടിപ്പാറച്ചാലിലെ 75 സെന്റോളം വരുന്ന ഭൂമിയിലാണ് ഭവനങ്ങള്‍ പണികഴിപ്പിട്ടുള്ളത്. ഭവന ഭൂരഹിതരായ 13 കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
അര്‍ഹരായവര്‍ക്ക് നറുക്കെടുപ്പിലൂടെയാകും ഗ്രാമപഞ്ചായത്ത് നിര്‍മ്മാണം പൂര്‍ത്തീകരിച്ച വീടുകള്‍ കൈമാറുക. ഭവനങ്ങള്‍ അടുത്തമാസം പകുതിയോടു കൂടി കുടുംബങ്ങള്‍ക്ക് കൈമാറാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപാ രാജീവ് പറഞ്ഞു. അടുക്കളയും കിടപ്പുമുറികളും സ്വീകരണമുറിയും ശുചിമുറിയുമുള്പ്പെടെയാണ് വീടുകള്‍ പണികഴിപ്പിച്ചിട്ടുള്ളത്.
വീടുകളില്‍ വെള്ളമെത്തിക്കാനുള്ള ജോലി പുരോഗമിക്കുകയാണ്. പ്രദേശത്തേക്കുള്ള റോഡ് പഞ്ചായത്ത് ഗതാഗതയോഗ്യമാക്കും. വീടുകള്‍ കൈമാറ്റം ചെയ്യപ്പെടുന്നതോടെ കിടപ്പാടമെന്ന 13 കുടുംബങ്ങളുടെ സ്വപ്നം യാഥാര്‍ത്ഥ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: