ഇടുക്കി: ജില്ലയില്‍ പോലീസുകാരനും പാസ്റ്റര്ക്കുമടക്കം 34 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 25 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. രണ്ട് പേര്‍ക്ക് ആന്റിജന്‍ പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
ഇതോടെ ജില്ലയില്‍ രോഗം ബാധിച്ചവര്‍ 738 ആയി ഉയര്‍ന്നു. ഈ മാസം മാത്രം 632 പേര്‍ക്കാണ് ജില്ലയില്‍ രോഗം കണ്ടെത്തിയത്. ഇതില്‍ രണ്ട് പേര് മരിച്ചു. ഇന്നലെ 20 പേര്‍ക്ക് രോഗമുക്തിയുണ്ട്. ഇതുവരെ ആകെ 359 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. 377 പേരാണ് ചികിത്സയിലുള്ളത്. എറണാകുളം-6, തിരുവനന്തപുരം- 1, കോട്ടയം-2, ആലപ്പുഴ-1 എന്നിവരും ഇതില്‍ ഉള്‍പ്പെടും. ഇത് കൂടാതെ ഇതര ജില്ലക്കാരായ ആറ് പേര് ജില്ലയിലും ചികിത്സയിലുണ്ട്.
കഴിഞ്ഞ 15 ദിവസത്തിനിടെ മാത്രം 357 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം വന്നത്, ഇതില്‍ 54 പേരുടെ ഉറവിടം വ്യക്തമല്ല. ഇതുവരെ ആകെ 22135 സ്രവ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചപ്പോള്‍ ഇന്നലെ മാത്രം 732 പേരുടെ സാമ്പിളാണ് ശേഖരിച്ചത്. ഇതടക്കം 796 പേരുടെ ഫലം ഇനിയും വരാനുണ്ട്. ഇതോടെ ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ച പോലീസുകാര്‍ മൂന്നായി. മുമ്പ് കരിമണ്ണൂരിലെ ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനും കോതമംഗലം സ്വദേശിയായ കാളിയാറിന്റെ ചുമതലയുള്ള സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനും കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇൗ സ്റ്റേഷനുകളിലടക്കം 20 ഓളം പോലീസുകാര്‍ നിലവില്‍ നിരീക്ഷണത്തിലുമുണ്ട്.
ഉറവിടം വ്യക്തമല്ല
1. ഏലപ്പാറ സ്വദേശി (45). പാലക്കാട് ഡിപ്പോ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ ആണ്.
സമ്പര്‍ക്കം
2. കാന്തല്ലൂര്‍ സ്വദേശി (55), 3. കരിങ്കുന്നം സ്വദേശിനി(34), 4. കട്ടപ്പന പുളിയന്മല സ്വദേശിനി(30), 5. കട്ടപ്പന പുളിയന്മല സ്വദേശിനി(11), 6. കട്ടപ്പന വെള്ളയാംകുടി സ്വദേശി(45), 7. കട്ടപ്പന വെള്ളയാംകുടി സ്വദേശിയായ എട്ട് വയസുകാരന്, 8. കുമളി സ്വദേശിയായ എട്ട് വയസുകാരന്, 9. മൂന്നാര്‍ സ്വദേശി (36). മൂന്നാര്‍ ആശുപത്രിയിലെ ഇലക്ട്രീഷ്യനാണ്, 10. പീരുമേട് സ്വദേശി(59), 11-13 കോടിക്കുളം പറപ്പുഴ സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേര്. (പുരുഷന് 46, 29. സ്ത്രീ 52), 14. രാജാക്കാട് സ്വദേശി (46), 15-17. ഉപ്പുതറ സ്വദേശികളായ 50, 46, 55 വയസുള്ളവര്‍, 18,19. വണ്ണപ്പുറം സ്വദേശിനികളായ 30, 73 വയസുള്ളവര്‍. 20. വണ്ണപ്പുറം സ്വദേശി(80), 21. വണ്ണപ്പുറം സ്വദേശിയായ 3 വയസുകാരി, 22. കുളമാവ് സ്വദേശി(28), 23. മറയൂര്‍ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന് (48)
ആന്റിജന്‍ പരിശോധന
24. കരിങ്കുന്നം സ്വദേശിനി (75), 25. വണ്ണപ്പുറം സ്വദേശിനി(33).
ഇതര സംസ്ഥാന യാത്ര
26, 27 13ന് തമിഴ്നാട്ടില്‍ നിന്നെത്തിയ ചിന്നക്കനാല്‍ സ്വദേശികളായ ദമ്പതികള്‍(64, 63). 28. 14ന് ബാംഗ്ലൂരില്‍ നിന്നെത്തിയ ഏലപ്പാറ സ്വദേശി(26). 29. 22ന് ചെന്നൈയില്‍ നിന്നുമെത്തിയ മറയൂര്‍ സ്വദേശിനി(29). 30. ലഡാക്കില്‍ നിന്നെത്തിയ പള്ളിവാസല്‍ സ്വദേശിയായ ആര്‍മി ഓഫീസര്‍(28).
31. വെസ്റ്റ് ബംഗാളില്‍ നിന്നെത്തിയ പീരുമേട് സ്വദേശിനി(26), 32. 15 ന് ബാംഗ്ലൂരില്‍ നിന്നെത്തിയ വïിപ്പെരിയാര്‍ സ്വദേശി (32).
വിദേശത്ത് നിന്നെത്തിയവര്‍
33. കാഞ്ചിയാര്‍ തൊവരയാര്‍ സ്വദേശിനി(32). 34. ദുബായിയില്‍ നിന്നെത്തിയ വണ്ണപ്പുറം മുള്ളന്‍കുത്തി സ്വദേശി(55).
രോഗമുക്തി നേടിയവര്‍ – 20
ആറ് മുള്ളരിങ്ങാട് സ്വദേശികള്‍ക്കും മൂന്ന് വീതം രാജാക്കാട് മൂന്നാര്‍ സ്വദേശികള്‍ക്കും ഇടുക്കി മെഡിക്കല്‍ കോളേജ് ജീവനക്കാരിക്കും ഇന്നലെ ഫലം നെഗറ്റീവായി. ചെറുതോണി, ജോസ്പുരം, ഇരട്ടയാര്‍, മരിയാപുരം, പെരുവന്താനം, വാഴത്തോപ്പ്, തോപ്രാംകുടി സ്വദേശികളായ ഒരോരുത്തര്‍ക്കും രോഗം ഭേദമായി.
കണ്ടെയ്ന്മെന്റ് മേഖലകള്‍
പാസ്റ്റര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ പീരുമേട് പഞ്ചായത്ത് 2, 6, 7, 10, 11, 12 വാര്‍ഡുകള്‍ കണ്ടെയ്മന്റെ സോണിക്കി. കൂടാതെ ഏലപ്പാറ പഞ്ചായത്തിലെ 11, 12, 13, ശാന്തന്‍പാറ- 4, 5, 11, 12, 13 വാര്‍ഡുകളിലും നിയന്ത്രണമുണ്ട്.
കഞ്ഞിക്കുഴി പഞ്ചായത്തിലെ 2, 3, 7, 13, 14 വാര്‍ഡുകള്‍ ഒഴികെയുള്ള വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് മേഖലയില്‍ നിന്ന് ഒഴിവാക്കി.
പ്രവര്‍ത്തിക്കാം
ബക്രീദ് പ്രമാണിച്ച് ജില്ലയിലെ മാംസ വില്പന ശാലകള്‍ക്ക് കൊറോണ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് നാളെ രാവിലെ ഏഴ് മുതല്‍ വൈകിട്ട് നാല് വരെ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
പോലീസുകാരനെ വിളിച്ചുവരുത്തി; പിന്നീട് കൊറോണ സ്ഥിരീകരിച്ചു
തൊടുപുഴ: കൊറോണ വ്യാപനമുള്ള മുള്ളരിങ്ങാട് സ്വദേശിയായ പോലീസുകാരനെ മറയൂരിലേക്ക് ഡ്യൂട്ടിക്കായ് നിര്‍ബന്ധ പൂര്‍വം വിളിച്ചു വരുത്തി. കൊറോണ വ്യാപന മേഖലയില്‍ നിന്ന് വന്നതിനാല്‍ ഇദ്ദേഹം ഡ്യൂട്ടിക്ക് കയറിയില്ല.
ഇന്നലത്തെ റിസല്‍ട്ടില്‍ ഇതേ പോലീസുകാരന് കൊറോണ പോസിറ്റീവായി. ഇദ്ദേഹത്തെ നിര്‍ബന്ധപൂര്‍വം വിളിച്ച് വരുത്തിയതാണ് എന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മറയൂരില്‍ ഇദ്ദേഹം ഡ്യൂട്ടിക്ക് കയറിയിരുന്നെങ്കില്‍ സ്ഥിതി വഷളാകുമായിരുന്നു. യാതൊരു വിധ ലക്ഷണങ്ങളും കാണിക്കാതിരുന്ന പോലീസുകാരനാണ് കൊറോണ സ്ഥിരീകരിച്ചത്.
കൊറോണ വ്യാപനമുള്ള ഭാഗങ്ങളില്‍ നിന്ന് ഡ്യൂട്ടിയുടെ പേരില്‍ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തുന്നത് ഏറെ അപകടം സൃഷ്ടിക്കും. ചില മേലുദ്യോഗസ്ഥരുടെ വ്യക്തി താല്പര്യങ്ങളാണ് ഇത്തരം സംഭവങ്ങള്‍ തുടരാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: