ലാഹോര്‍: പാക്കിസ്ഥാന് മധ്യനിര ബാറ്റ്സ്മാന് ഉമര്‍ അക്മലിന്റെ മൂന്ന് വര്‍ഷത്തെ വിലക്ക് പതിനെട്ട് മാസമായി കുറച്ചു. വിലക്കിനെതിരെ അക്മല്‍ അപ്പീല്‍ നല്‍കുകയായിരുന്നു. വാതുവയ്പ്പില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് ഏപ്രിലില്‍ അക്മിനെ മൂന്ന് വര്‍ഷത്തേക്ക് എല്ലാത്തരം ക്രിക്കറ്റില്‍ നിന്നും വിലക്കിയത്.
അക്മിന്റെ അപ്പീല്‍ കേള്‍ക്കുന്നതിനായി നിയമിക്കപ്പെട്ട സ്വതന്ത്യ ന്യായാധിപനായ മുന്‍ പാക് സുപ്രീംകോടതി ജഡ്ജി മുഹമ്മ് ഖോഖര്‍ വിലക്ക് 18 മാസമായി കുറച്ചതോടെ അക്മലിന് അടുത്ത വര്‍ഷം ആഗസ്റ്റ് 19 മുതല്‍ കളിക്കളത്തിലേക്ക് മടങ്ങിവരാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: