മുംബൈ: പരിചയ സമ്പന്നരായ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും അടങ്ങുന്ന ഓസീസ് ബാറ്റിങ് നിരയെ തകര്‍ക്കാന്‍ വിരാട് കോഹ്ലി നയിക്കുന്ന ഇന്ത്യന്‍ ടീമിന്റെ ബൗളിങ് നിരയ്ക്ക് കഴിയുമെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. നിലവില്‍ ഇന്ത്യയുടെ ബൗളിങ് ആക്രമണം ശക്തമാണ്. സ്റ്റാര്‍ സ്പോര്‍ട്സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഗംഭീര്‍.
നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരക്കായി ഇന്ത്യന്‍ ടീം നവംബറില്‍ ഓസ്ട്രേലിയയിലേക്ക് പോകും. 2018-19 സീസണിലാണ് ഇന്ത്യ ഓസ്ട്രേലിയയില്‍ ആദ്യമായി ഒരു ടെസ്റ്റ് പരമ്പര നേടിയത്. പന്ത് ചുരട്ടല്‍ വിവാദത്തില്‍ അകപ്പെട്ട സ്റ്റീവ് സ്മിത്തിന്റെയും ഡേവിഡ് വാര്‍ണറുടെയും സേവനം അന്ന് ഓസ്ട്രേലിയയ്ക്ക് ഉണ്ടായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: