കണ്ണൂര്‍: ജില്ലയില്‍ 42 പേര്‍ക്ക് കൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 11 പേര് ആരോഗ്യ പ്രവര്‍ത്തകരാണ്. വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേര്, ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഏഴ് പേര്, പരിയാരം ഗവ മെഡിക്കല്‍ കോളേജിലെ രോഗികളും കൂട്ടിരിപ്പുകാരുമായ 17 പേര് എന്നിവര്‍ക്കും രോഗം ബാധിച്ചു. ബാക്കി നാലു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന രണ്ട് പേര് കൂടി രോഗമുക്തി നേടി.
അബൂദാബിയില്‍ നിന്നെത്തിയ അഞ്ചരക്കണ്ടി സ്വദേശി (52), തൃച്ചംബരം സ്വദേശി (30), കുവൈറ്റില്‍ നിന്നെത്തിയ ചപ്പാരപ്പടവ് സ്വദേശി (32) എന്നിവരാണ് വിദേശത്ത് നിന്നെത്തിയവര്‍. ശ്രീനഗറില്‍ നിന്നെത്തിയ വേങ്ങാട് സ്വദേശി (30), ബെംഗളൂരുവില്‍ നിന്നെത്തിയ കടമ്പൂര് സ്വദേശി (40), കുറ്റിയാട്ടൂര്‍ സ്വദേശികളായ (42), (47), ഗോവയില്‍ നിന്നെത്തിയ പിണറായി സ്വദേശി (42), മഹാരാഷ്ട്രയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശി (30), മൈസൂരില്‍ നിന്നെത്തിയ പരിയാരം സ്വദേശി (26) എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍.
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ക്ലസ്റ്ററില്‍ 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗികളും കൂട്ടിരിപ്പുകാരുമായ 17 പേര്‍ക്കുമാണ് രോഗബാധയുണ്ടായത്. ഡോക്ടര്‍മാരായ കോട്ടയം സ്വദേശി (32), കോഴിക്കോട് സ്വദേശി (26), പാലക്കാട് ആലത്തൂര്‍ സ്വദേശി (25), സ്റ്റാഫ് നഴ്സുമാരായ ചെറുതാഴം സ്വദേശി (35), ചപ്പാരപ്പടവ് സ്വദേശി (35), ചെങ്ങളായി സ്വദേശി (34), പരിയാരം സ്വദേശി (47), ചെറുതാഴം സ്വദേശി (38), പരിയാരം സ്വദേശി (37), നഴ്സിംഗ് അസിസ്റ്റന്റ് വേങ്ങാട് സ്വദേശി (24) എന്നിവരാണ് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ രോഗബാധയുണ്ടായ ആരോഗ്യ പ്രവര്‍ത്തകര്‍.
എരമം കുറ്റൂര്‍ സ്വദേശികളായ (41), (49), മുണ്ടേരി സ്വദേശികളായ (40), (47), കൂത്തുപറമ്പ് സ്വദേശികളായ (71), (37), (59), കൊട്ടിയൂര്‍ സ്വദേശികളായ (15), (47), (37), രണ്ടു വയസ്സുകാരന്, പേരാവൂര്‍ സ്വദേശികളായ (51), (65), മാങ്ങാട്ടിടം സ്വദേശി (42), കുഞ്ഞിമംഗലം സ്വദേശി (62), ചുഴലി സ്വദേശികളായ (32), (48) എന്നിവര്‍ക്കും ഇവിടെ രോഗബാധയുണ്ടായി. ഇതിനു പുറമെ, ആസ്റ്റര്‍ മിംസിലെ ഡോക്ടര്‍ ചാല സ്വദേശി 32കാരനും രോഗം സ്ഥിരീകരിച്ചു.
കോളയാട് സ്വദേശി (48), തയ്യില്‍ സ്വദേശി (96), കരിവെള്ളൂര്‍ സ്വദേശി (44), മാലൂര്‍ സ്വദേശി (ഇപ്പോള്‍ കോഴിക്കോട്ട് താമസം) (28) എന്നിവര്‍ക്കും സമ്പര്‍ക്കം വഴി രോഗം ബാധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: