കോട്ടയം: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുള്ള സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനു പിന്നാലെ അഡീഷണല്‍ സെക്രട്ടറി പി. ഹണിക്കും കുരുക്ക്. പൊതുഭരണ വകുപ്പിന്റെയും ഹൗസ് കീപ്പിങ് വിഭാഗത്തിന്റെയും അഡീഷണല്‍ സെക്രട്ടറിയായ പി. ഹണിക്കെതിരെയും അന്വേഷണം വന്നേക്കും.
സെക്രട്ടേറിയറ്റില്‍ ഹണി നടത്തിയ എല്ലാ ഔദ്യോഗിക, അനൗദ്യോഗിക പ്രവര്‍ത്തനങ്ങളുടെയും വിവരം ശേഖരിക്കുകയാണ് അന്വേഷണ സംഘം.
ഇടതു സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ ഹണിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റില്‍ പണമിടപാടുകള്‍ നടത്തിവരികയാണെന്നാണ് സൂചന. ഇതിനിടെ, കള്ളപ്പണം വെളുപ്പിച്ചെന്നും ആരോപണമുണ്ട്.
ജീവനക്കാരുടെ സ്‌പെഷ്യല്‍ ഗ്രേഡ് സൊസൈറ്റിയുടെ മറവിലാണ് കള്ളപ്പണം വെളിപ്പിച്ചതെന്നും നോട്ട് നിരോധനത്തിന് ശേഷം വിദേശത്ത് നിന്ന് അടക്കം കോടികളാണ് ചിട്ടിയുടെ പേരില്‍ സൊസൈറ്റിയിലേക്ക് ഒഴുകിയത്10 ലക്ഷം മുതല്‍ 25 ലക്ഷം രൂപയുടെ വരെ ചിട്ടികളാണ് ഉണ്ടായിരുന്നത്. ഒരാള്‍ക്ക് എത്ര ചിട്ടിയില്‍ വേണമെങ്കിലും ചേരാനും അവസരമുണ്ടായിരുന്നു. ചിട്ടിയില്‍ ചേര്‍ന്ന് ഒരു മാസത്തിനുള്ളില്‍ മുഴുവന്‍ തുകയും നല്‍കി. ഇത്തരത്തില്‍ 2400 പേരാണ് നോട്ട് നിരോധനത്തിന് തൊട്ടു പിന്നാലെ സൊസൈറ്റിയുടെ ചിട്ടിയില്‍ പങ്കാളികളായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: