കാസര്‍കോട്: കേരളത്തില്‍ വികസനത്തിന്റെ കാര്യത്തില്‍ വളരെ പിന്നോക്കം നില്ക്കുന്ന ജില്ലയാണ് കാസര്‍കോട്. അടിസ്ഥാന ആവശ്യങ്ങളായിട്ടുള്ള ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ ജില്ല രൂപികരിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ജില്ലയിലെ അവസ്ഥ ദയനീയമാണ് ഇത്തവണ ജില്ലയില്‍ പ്ലസ്ടു പരീക്ഷ എഴുതിയത് 14711 വിദ്യാര്‍ത്ഥികളാണ് അതില്‍ 11574 പേര് ഉപരി പഠനത്തിന് അര്‍ഹത നേടി ജില്ലയില്‍ ഉന്നത പഠനത്തിനായി ആകെയുള്ള സീറ്റുകള്‍ 4748 മാത്രമാണ്.
ഉപരിപഠനത്തിന് ജില്ല വിട്ടുപോകേണ്ടവരിക 6826 വിദ്യാര്‍ത്ഥികള്‍ക്കാണ് പഠിച്ചറങ്ങുന്നതില് 60 % ശതമാനത്തില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിനായി മറ്റ് ജില്ലകളേയും കര്‍ണ്ണാടകയേയും ആശ്രയിക്കേണ്ടി വരുന്നു ഈ സാഹചര്യത്തില്‍ ഉന്നത വിദ്യാഭ്യസ രംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അടിയന്തിര ഇടപെടലുകള്‍ ഉണ്ടാവണമെന്ന് എബിവിപി ജില്ല പ്രസിഡന്റ് വൈശാഖ് കൊട്ടോടി ആവശ്യപെട്ടു.
വളരെ ചുരക്കം കോളേജുകളും അതില്‍ തന്നെ വിരലില്‍ എണ്ണാവുന്ന കോഴ്സുകളുമാണ് ജില്ലയില്‍ ഉള്ളത്. പൊതുവായിട്ടുള്ള കോഴ്സുകള്‍ അല്ലാതെ മറ്റ് പല ജോബ് ഓറിയെന്റെഡ് കോഴ്സുകള്‍, ലോ കേളേജ്, പ്രഫഷണല്‍ കോഴ്സുകള്‍ ഒന്നും തന്നെ ജില്ലയില്ല. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി കോവിഡ് മഹാമാരിയുടെ പ്രതിസന്ധി കാലഘട്ടത്തിലൂടെ നാം കടന്നുപോകുമ്പോള്‍ സംസ്ഥാന അതിര്‍ത്തികളും ജില്ല അതിര്‍ത്തികളും അടക്കപെടുന്ന സാഹചര്യത്തില്‍ നാളിതുവരെ നമ്മള് പഠന ആവശ്യങ്ങള്‍ക്കായി മുട്ടിയിരുന്ന വാതിലുകള്‍ അടയ്ക്കപെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ജില്ലയുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയെക്കുറിച്ച് എബിവിപി നിരവധി തവണ സര്‍ക്കാരുകളുടെ ശ്രദ്ധയില്‍പെടുത്തുകയും വിവിധ സമരങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ടെങ്കിലും ശാശ്വതമായ ഒരു പരിഹാരം ഇതുവരെ ഉണ്ടായിട്ടില്ല.
നമ്മുടെ നാട്ടില്‍ നമുക്ക് പഠിക്കണമെന്നത് നമ്മുടെ അവകാശമാണ്. അതുകൊണ്ട് അടിയന്തിരമായി ജില്ലയില്‍ കേന്ദ്ര സര്‍വ്വകലാശാലയില്‍ ഇന്‍ന്റെഗ്രേറ്റഡ് ബിരുദ കോഴ്സുകള്‍ ഉള്‍പ്പടെ കൂടുതല്‍ കോഴ്സുകള്‍ ആരംഭിക്കാനും പുതിയ കോളേജുകള്‍ അനുവദിക്കാനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവണമെന്ന് വൈശാഖ് കൊട്ടോടി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: