തൃശൂര്‍: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കേന്ദ്ര സര്‍ക്കാര്‍ പുതുതായി 20 വെന്റിലേറ്റര്‍ അനുവദിച്ചിട്ടുണ്ട് ഇതോടെ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ വെന്റിലേറ്ററുകളുടെ എണ്ണം 60 ആയി. നിലവില്‍ സംസ്ഥാനത്തെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാവിധ സംവിധാനത്തോടും കൂടിയ മെഡിക്കല്‍ കോളേജായി തൃശൂര്‍ മെഡിക്കല്‍ കോളേജ് മാറിയതായി അനില്‍ അക്കരെ എം എല്‍ എ അറിയിച്ചു.
മെഡിക്കല്‍ കോളേജില്‍ സജ്ജീകരിച്ച നാല് പുതിയ കൊറോണ വാര്‍ഡുകളുടെ ഉദ്ഘാടനം ആലത്തൂര്‍ എംപി രമ്യ ഹരിദാസ് നിര്‍വഹിക്കും. നാളെ രാവിലെ 11 ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരിക്കും ഉദ്ഘാടനം നിര്‍വഹിക്കുക. അനില്‍ അക്കര എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ചാണ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പുതിയ കൊറോണ വാര്‍ഡുകള്‍ നിര്‍മ്മിച്ചത്.
തൃശൂര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എം എ ആന്‍ഡ്രൂസ്, ചെസ്റ്റ് ഹോസ്പിറ്റല്‍ സൂപ്രണ്ട ഡോ. ഷഹനാ ബീഗം എന്നിവരടങ്ങിയ മെഡിക്കല്‍ ടീം 30 ദിവസം കൊണ്ടാണ് നാല് കൊറോണ വാര്‍ഡുകള്‍ സജ്ജീകരിച്ചത്. ചെസ്റ്റ് ആശുപത്രിയിലെ നാല് വാര്‍ഡുകളാണ് ആധുനിക സംവിധാനമുള്ള 120 കിടക്കകളും മറ്റ് അനുബന്ധ ഉപകരണങ്ങളോടും കൂടി സജ്ജീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: