ന്യൂദല്‍ഹി: അതീവ പ്രഹരശേഷിയുള്ള റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമമേഖലയില്‍ പ്രവേശിച്ചു. ഇന്ത്യയുടെ വ്യോമാതിര്‍ത്തി കടന്നയുടന്‍ റഫാലിലേക്ക് ഐഎന്‍എസ് കൊല്‍ക്കത്തയില്‍ നിന്ന് സന്ദേശം കൈമാറി സ്വീകരണം നല്കി.
”സ്വാഗതം റഫാല്‍, പ്രതാപത്തോടെ പറക്കൂ ഇന്ത്യന്‍ ആകാശത്തിലൂടെ”. ”ഡെല്‍റ്റ 63, Good Luck And Happy Hunting”, എന്ന് റഫാലില്‍ നിന്ന് തിരികെ മറുപടിയും നല്കി.
മുംബൈ വ്യോമമേഖലയിലൂടെ റഫാല്‍ ഇന്ത്യയിലേക്ക് പ്രവേശിച്ചത്. വിമാനങ്ങള്‍ ഹരിയാനയിലെ അംബാലയിലുള്ള സൈനികവിമാനത്താവളത്തിലേക്കാണ് പോകുന്നത്. ഐഎന്‍എസ് കൊല്‍ക്കത്ത എന്ന ഇന്ത്യയുടെ അത്യാധുനിക യുദ്ധക്കപ്പല്‍ നല്കിയ ജലസല്യൂട്ടിന് ശേഷം, അംബാലയിലെ സൈനികവ്യോമത്താവളത്തിലാകും റഫാല്‍ യുദ്ധവിമാനങ്ങള്‍ പറന്നിറങ്ങുക. ഇതിന് ശേഷം ഔദ്യോഗികമായ പ്രൗഢഗംഭീരമായ ചടങ്ങിലൂടെ വിമാനങ്ങള്‍ ഇന്ത്യയുടെ സൈന്യത്തിന്റെ സ്വന്തമാകും.
ഇന്ത്യയുടെ സൈനികശക്തിയുടെ ഭാഗമാക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉചിത സമയത്തുള്ള ഇടപെടലാണെന്ന് റിട്ട. എയര്‍ മാര്‍ഷല്‍ രഘുനാഥ് നമ്പ്യാര്‍ പറഞ്ഞു. ആകാശയുദ്ധത്തില്‍ ഇന്ത്യക്കു മേല്‍ക്കൈ നല്കുന്ന റഫാല്‍ വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്നു കിട്ടുന്നതില്‍ വന്ന തടസങ്ങളെല്ലാം നീക്കിയത് പ്രധാനമന്ത്രി മോദിയാണെന്നും വെസ്റ്റേണ്‍ എയര്‍ കമാന്‍ഡിന്റെ എയര്‍ ഓഫീസര്‍ കമാന്‍ഡിങ് ഇന്‍ ചീഫ് ആയിരുന്ന രഘുനാഥ് നമ്പ്യാര്‍ പറഞ്ഞു.
ഫ്രാന്‍സില്‍ നിന്നു കിട്ടാനുള്ള 126 റഫാലുകളുടെ കാര്യത്തില്‍ അനിശ്ചിതത്വമുണ്ടായിരുന്നു. അതേക്കുറിച്ച് നിരവധി ചര്‍ച്ചകള്‍ വന്നു. ലളിതമായി പറഞ്ഞാല്‍ പ്രധാനമന്ത്രി അനാവശ്യ കാര്യങ്ങളൊന്നും ശ്രദ്ധിച്ചില്ല. റഫാല്‍ ഇന്ത്യക്കു ലഭ്യമാക്കുക എന്ന ഒറ്റക്കാര്യത്തില്‍ മാത്രം അദ്ദേഹം ശ്രദ്ധിച്ചു. ശക്തമായി ഇടപെട്ടു. തടസ്സങ്ങളെല്ലാം നീക്കി. പ്രധാനമന്ത്രി ഇത്തരത്തില്‍ ഇടപെട്ടത് ഭാഗ്യമാണെന്നു കരുതണം. ഇല്ലെങ്കില്‍ റഫാലുകള്‍ നമുക്ക് ലഭിക്കുമായിരുന്നില്ല. കരുത്തുറ്റ, വ്യക്തമായ നിലപാടുകളാണ് കേന്ദ്ര സര്‍ക്കാര്‍ എടുത്തത്, വാര്‍ത്താഏജന്‍സിയോടു പ്രതികരിക്കവെ രഘുനാഥ് നമ്പ്യാര്‍ പറഞ്ഞു.
ഫ്രാന്‍സ് ആദ്യ ഘട്ടത്തില്‍ കൈമാറുന്ന പത്ത് റഫാലുകളില്‍ അഞ്ചെണ്ണമാണ് ഇന്ന് ഇന്ത്യയിലെത്തിയത്. ഫ്രാന്‍സിലെ മെറിഗ്നാക്കിലെ ദസ്സോ ഏവിയേഷന്‍ ഫെസിലിറ്റിയില്‍ നിന്നു പുറപ്പെട്ട വിമാനങ്ങള്‍ യുഎഇയിലെ അല്‍ ദഫ്റയിലുള്ള ഫ്രഞ്ച് സൈനികത്താവളത്തിലെത്തില്‍ തങ്ങിയതിനു ശേഷമാണ് ഇന്നലെ ഇന്ത്യയിലേക്കു പറന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: