ബാലരാമപുരം: പനയറക്കുന്ന് വാര്‍ഡില്‍ പ്രസവിച്ച് 27 ദിവസം കഴിഞ്ഞ കുഞ്ഞിന് കോവിഡ് ബാധിച്ചു. മൂന്ന് ദിവസം മുമ്പ് കുഞ്ഞിന്റെ അമ്മയ്ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇരുവര്‍ക്കും സമ്പര്‍ക്കത്തിലൂടെ ആണ് പകര്‍ന്നത്. ഇതോടെ ബാലരാമപുരം പൊലീസ് സ്റ്റേഷന് പരിധിയിലെ 5 വാര്‍ഡുകളില്‍ 18 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 13 കേസുകള്‍ ബാലരാമപുരം പഞ്ചായത്തില്‍ 5 എണ്ണം വെങ്ങാനൂര്‍ പഞ്ചായത്ത് പരിധിയിലുമാണ്. ബാലരാമപുരം പഞ്ചായത്തിലെ തലയല്‍,ഇടമനക്കുഴി, ടൗണ്‍, പനയറക്കുന്ന്, വെങ്ങാനൂര്‍ പഞ്ചായത്തിലെ പെരിങ്ങമല വാര്‍ഡ് കണ്ടെയിന്മെന്റ് സോണുകളായി മാറി. ബാലരാമപുരം പൊലീസ് സ്റ്റേഷന് പരിധിയില്‍ കണ്ടെയിന്മെന്റ് സോണുകളുടെ എണ്ണം അഞ്ചായി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ബാലരാമപുരം സാമൂഹികാരോഗ്യകേന്ദ്രം ഉച്ചയ്ക്ക് 2 മണി വരെ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: