വെള്ളറട: കൊറോണ തീരദേശ മേഖലയെ പിടിച്ചുലച്ചപ്പോള്‍ സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം മത്സ്യബന്ധനത്തിനായി തൊഴിലാളികള്‍ കടലില്‍ പോയിട്ട് ഇന്നേക്ക് ആഴ്ചകള്‍ പിന്നിടുമ്പോഴും നാട്ടില്‍ മത്സ്യം സുലഭം. പിടയ്ക്കുന്ന മത്തി എന്ന് പറഞ്ഞ് തന്നെയാണ് കച്ചവടക്കാര്‍ മത്സ്യവില്‍പ്പന നടത്തുന്നത്. ഐസിന്റെയും കെമിക്കലിന്റെയും ബലത്തില്‍ മത്സ്യം കേടാകാതെ തീന്മേശയില് എത്തുമ്പോഴും വിഷമാണ് കഴിക്കുന്നതെന്ന് അറിഞ്ഞിട്ടും പലരം മൗനം പാലിക്കുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്ന് അഴുകിയതും രാസപദാര്ത്ഥങ്ങളിട്ടതുമായ മത്സ്യമാണ് വ്യാപകമായി എത്തുന്നത്.
കണ്ടെയിന്മെന്റ്സോണായ കുന്നത്തുകാല്‍, പെരിങ്കടവിള പഞ്ചായത്തു പ്രദേശങ്ങളിലും അതിതീവ്ര ജാഗ്രതാ പ്രദേശമായ വെള്ളറട പഞ്ചായത്ത്, കൊല്ലയില്‍ പഞ്ചായത്ത് പ്രദേശങ്ങളിലും വ്യാപകമായി മത്സ്യവിതരണം നടക്കുന്നു. ജില്ലയിലെ പരമ്പരാഗത മത്സ്യബന്ധനകേന്ദ്രങ്ങള്‍ പ്രവര്‍ത്തനരഹിതമായ സാഹചര്യത്തിലും അന്യസംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന ഗുണനിലവാരമില്ലാത്ത മത്സ്യം വാങ്ങാന്‍ ആള്ക്കാറേയാണ്.
ചില പോലീസുദ്യോഗസ്ഥരെ സ്വാധീനിച്ചാണ് പുലര്‍ച്ചെ കണ്ടെയിനറുകളില്‍ മത്സ്യം അതിര്‍ത്തി കടത്തി നാട്ടില്‍ എത്തിക്കുന്നത്. ഇതിനു പിന്നില്‍ വന്‍ ലോബികളാണ് പ്രവര്‍ത്തിക്കുന്നത്. വലിയ കണ്ടെയിനറുകളില്‍ എത്തുന്ന മത്സ്യം അവിടെ നിന്ന് ചെറിയ മിനി ലോറികളില്‍ കയറ്റി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ എത്തിക്കുന്നു. അവിടെ നിന്നും മോട്ടോര്‍സൈക്കിളില്‍ കച്ചവടക്കാര്‍ എത്തി അവരുടെ പെട്ടികളിലാക്കി മൂന്നിരട്ടി വിലയ്ക്ക് വിറ്റ് കാശാക്കുന്നു. ആറ് ദിവസമായി ചില പ്രദേശങ്ങളില്‍ ഒരേ തരത്തിലുള്ള മത്സ്യമായ നവരയും കണവയും വള്ളി കൊഴിയാളയും ലഭിക്കുമ്പോള്‍ പോലും വാങ്ങുന്നവര്‍ മനസിലാക്കുന്നില്ല ഈ മത്സ്യത്തിന് ആറ് ദിവസത്തെ പഴക്കമുണ്ടെന്ന്. കൊല്ലംകോട് പോലുള്ള അതിര്‍ത്തി തീരദേശ മേഖലകളില്‍ ഇപ്പോഴും പോലീസിന്റെയും ലൈഫ് ഗാര്‍ഡുകളുടെയും കണ്ണു വെട്ടിച്ച് മത്സ്യബന്ധനം നടക്കുന്നു. പൊതുഇടത്തില്‍ കച്ചവടം നടത്താന്‍ കഴിയാത്ത സാഹചര്യമായത് കൊണ്ട് ഉണക്കമീന്‍ പുറത്തുവച്ച് വീടുകളില്‍ കച്ചവടം നടത്തുന്നു. പോലീസും ആരോഗ്യവകുപ്പും ഇതൊന്നും കണ്ടഭാവം നടിക്കുന്നില്ല.
ശ്രീജിത്ത് നെടിയാംകോട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: